World Thyroid Day 2026: തൈറോയിഡ് വരുന്നത് തടയാൻ നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
തൈറോയിഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അതിനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. അയോഡിൻ, സെലേനിയം, സിങ്ക് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനത്തിനും വീക്കം നിയന്ത്രിക്കാനും സഹായിക്കും.

സെലേനിയം അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയിഡ് ഹോർമോണുകളെ സന്തുലിതപ്പെടുത്തുന്നതിന് സെലേനിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ബ്രസീൽ നട്സ്, ചൂര, മത്തി എന്നിവ കഴിക്കുന്നത് ഗുണകരമാണ്.

പച്ചക്കറികൾ
തൈറോയിഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പച്ചക്കറികളും ധാരാളം കഴിക്കേണ്ടതുണ്ട്. കോളിഫ്ലവർ, കെയിൽ തുടങ്ങിയ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയിഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കേണ്ടതുണ്ട്. ബീഫ്, മത്തൻ വിത്ത്, ഓയിസ്റ്റർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയിഡ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനും ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിനും അയോഡിൻ ആവശ്യമാണ്. മത്സ്യം, മുട്ട, പാൽ, തൈര്, ചീസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
ബെറീസ്
ബെറിപ്പഴങ്ങളിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയിഡിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബ്ലാക്ബെറി, റാസ്പ്ബെറി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

