- Home
- Technology
- Gadgets (Technology)
- ഐഫോണ്‍ 17 വരുന്നതിന്‍റെ ആവേശം, ഐഫോണ്‍ 16 കുറഞ്ഞ വിലയ്‌ക്ക്; വമ്പന്‍ ഓഫര്‍ നേടാന്‍ ചെയ്യേണ്ടത്
ഐഫോണ്‍ 17 വരുന്നതിന്‍റെ ആവേശം, ഐഫോണ്‍ 16 കുറഞ്ഞ വിലയ്‌ക്ക്; വമ്പന്‍ ഓഫര്‍ നേടാന്‍ ചെയ്യേണ്ടത്
ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ വില കുറഞ്ഞു. ഏറ്റവും മികച്ച ഓഫര്‍ എങ്ങനെ നേടാമെന്ന് വിശദമായി അറിയാം.

ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16 ശ്രേണിക്ക് വില കുറഞ്ഞു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വിലക്കുറവില്‍ ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്.
79,999 രൂപ അടിസ്ഥാന വിലയില്‍ (128 ജിബി) ലോഞ്ച് ചെയ്‌ത ഐഫോണ്‍ 16 ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 69,999 രൂപയ്‌ക്കാണ്. അതായത് ആമസോണ്‍ 10,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുന്നു.
ഇതിന് പുറമെ ബാങ്ക് കാര്‍ഡുകളും ഇഎംഐ ട്രാന്‍സാക്ഷനുകളും എക്‌സ്‌ചേഞ്ച് സൗകര്യവും വഴി ഇതിലും വിലക്കുറവില്‍ ഐഫോണ്‍ 16 വാങ്ങുകയുമാകാം.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, എ18 ബയോനിക് ചിപ്‌സെറ്റ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, ഐപി68 സര്‍ട്ടിഫിക്കറ്റ്, 22 മണിക്കൂര്‍ വരെ പ്ലേബാക്ക്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം തുടങ്ങി അനേകം ഫീച്ചറുകള്‍ ഐഫോണ്‍ 16നുണ്ട്.
2x ഒപ്റ്റിക്കല്‍ സൂം സഹിതം 48 എംപി സെന്‍സര്‍, 12 എംപി മാക്രോ ലെന്‍സ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ക്യാമറ വിഭാഗത്തിലുള്ളത്.
