ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശീലിക്കേണ്ട 5 കാര്യങ്ങൾ
മരണത്തിലേക്ക് പെട്ടെന്ന് നയിക്കുന്ന രോഗമാണ് ഹൃദ്രോഗം. ഹൃദയത്തെ കാക്കുന്നതിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ചില ശീലങ്ങളും. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഇക്കാര്യങ്ങൾ ചെയ്യൂ.

പുകവലി ഉപേക്ഷിക്കാം
പുകവലിക്കുന്നത് ശ്വസനാരോഗ്യത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. അതിനാൽ പുകവലി ഉപേക്ഷിക്കാം.
വ്യായാമങ്ങൾ ചെയ്യാം
വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയാരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കുന്നു.
സ്‌ട്രെസ് കുറയ്ക്കാം
അമിതമായ സ്‌ട്രെസ് ഹൃദ്രോഗ സാധ്യത കൂട്ടും. അതിനാൽ സ്‌ട്രെസ് എപ്പോഴും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണക്രമീകരണം
ആരോഗ്യകരമായ ഭക്ഷണങ്ങൾ ദിവസവും കൃത്യമായ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാം
പൊണ്ണത്തടിപോലുള്ള അവസ്ഥകൾ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. അതിനാൽ ശരീരഭാരം കൃത്യമായ രീതിയിൽ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

