ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്തുവരുന്നതിന്റെ 5 പ്രധാന കാരണങ്ങൾ
ചില ഭക്ഷണങ്ങൾ കഴിച്ച് കഴിയുമ്പോൾ വയറ് വീർത്തുവരുന്നത് പോലെ അനുഭവപ്പെടാറില്ലെ. ഇത് ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില തെറ്റുകൾ കൊണ്ട് സംഭവിക്കുന്നതാണ്. വയറ് വീർത്ത് വരുന്നത് തടയാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

അമിതമായി ഭക്ഷണം കഴിക്കുന്നത്
അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകും. അതിനാൽ എപ്പോഴും ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കാം.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നത്
വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിനൊപ്പം വായുവും ഉള്ളിലേക്ക് കയറും. നന്നായി ചവച്ചരച്ച് കഴിക്കാതെ വരുമ്പോൾ ദഹനക്കേടിനും കാരണമാകുന്നു.
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
പയർ, പരിപ്പ്, ബ്രൊക്കോളി, ക്യാബേജ്, സവാള തുടങ്ങിയ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകാറുണ്ട്.
ഫുഡ് ഇൻടോളറൻസ്
ചില ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഫുഡ് ഇൻടോളറൻസ്. ദഹിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും വയറ് വീർത്ത് വരുന്നതിന് കാരണമാകാറുണ്ട്.
മലബന്ധം
മലബന്ധം ഉള്ളവരിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറ് വീർത്തു വരാൻ സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറ് വീർത്തുവരുന്നത് തടയാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

