കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
പണ്ടൊക്കെ പ്രായമായവരിൽ മാത്രമാണ് കൊളസ്‌ട്രോൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒട്ടുമിക്ക ആളുകൾക്കും കൊളസ്‌ട്രോൾ ഉണ്ട്. കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

വ്യായാമം ചെയ്യാം
ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഇത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഫൈബറടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തൂ.
പുകവലി ഒഴിവാക്കാം
പുകവലിക്കുന്നതും കൊളസ്‌ട്രോൾ കൂടാൻ കാരണമാകാറുണ്ട്. ഇത് ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്നു.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കാം
കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്. ഇത് കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം.
മധുരമുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കാം
അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. ഇത് കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

