കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
കറികളിൽ മണവും രുചിയും കൂട്ടാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഗന്ധത്തിനും സവിശേഷമായ രുചിക്കും പുറമേ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതിനാലും കറുവപ്പട്ട മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
കറികളിൽ മണവും രുചിയും കൂട്ടാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഗന്ധത്തിനും സവിശേഷമായ രുചിക്കും പുറമേ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതിനാലും കറുവപ്പട്ട മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. വെറും വയറ്റിൽ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ കറുവപ്പട്ട സഹായിക്കുന്നു
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ഇവ രണ്ടും പ്രധാനമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ കറുവപ്പട്ട സഹായിക്കുന്നതായി 'ന്യൂട്രിഷൻ റിസർച്ച്' ( Nutrition Research ) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പതിവായി കഴിക്കുമ്പോൾ കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമായേക്കാം
പ്രോബയോട്ടിക് സമാനമായ ഗുണങ്ങൾ ഇതിനുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ ശരീരത്തെ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ പ്രാപ്തമാക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമായേക്കാം.
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
കറുവാപ്പട്ടയ്ക്ക് ആൻ്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിച്ചേക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ കറുവപ്പട്ട സഹായിച്ചേക്കാം. ഇത് പെട്ടെന്നുണ്ടാകുന്ന വിശപ്പും അമിതമായ ആഗ്രഹങ്ങളും (cravings) കുറയ്ക്കാൻ സഹായിക്കും.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്
ദിവസം മുഴുവൻ അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും എളുപ്പമാക്കിയേക്കാം. കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്ന ഈ ഘടകങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്ന ഈ ഘടകങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

