വിറ്റാമിന്‍ ഡിയുടെ കുറവ്; സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍
സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

വിറ്റാമിന്‍ ഡിയുടെ കുറവ്; സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍
വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.
മൂഡ് സ്വിംഗ്സ്
വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ കുറവു മൂലമുണ്ടാകാം.
തലമുടി കൊഴിച്ചില്‍
വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ചര്‍മ്മം ചൊറിയുക
ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവു മൂലമാകാം.
വരണ്ട ചര്‍മ്മം
വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.
അമിത ക്ഷീണം
ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി കുറയുക
എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.
പേശികള്‍ക്ക് ബലക്ഷയം
എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കാലു-കൈ വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയും കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്'ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam