ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത്, ഷിഗെല്ലയാകാം
ദഹന സംവിധാനത്തെയും കുടലിനെയും ബാധിക്കുന്ന പകർച്ചാവ്യാധിയാണ് ഷിഗെല്ല എന്ന രോഗം. മലിനമായ ഭക്ഷണവും വെള്ളവും കുടിക്കുന്നതിലൂടെയാണ് ഇത് വരുന്നത്. ഷിഗെല്ലയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മലത്തിൽ രക്തം കാണപ്പെടുന്നത്
മലത്തിൽ രക്തം കാണപ്പെടുന്നത് ഷിഗെല്ലയുടെ ലക്ഷണമാകാം. ഇതിനെ നിസാരമായി കാണരുത്. ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.
വയറിളക്കം
ഷിഗെല്ലയുടെ മറ്റൊരു പ്രധാന ലക്ഷണമാണ് വയറിളക്കം. നിരന്തരമായി വയറിളക്കം ഉണ്ടെങ്കിൽ ശ്രദ്ധിക്കാം.
വയറ് വേദന
കടുത്ത വയറ് വേദന ഉണ്ടാകുന്നതും ഷിഗെല്ലയുടെ ലക്ഷണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറെ കണ്ട് രോഗ നിർണ്ണയം നടത്തേണ്ടത് ആവശ്യമാണ്.
പനിയും തണുപ്പും
നല്ല പനിയും തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. ഷിഗെല്ലയുടെ മറ്റൊരു ലക്ഷണമാണ് ഇത്.
ഛർദി
മറ്റു കാരണങ്ങൾ ഒന്നും ഇല്ലാതെ ഇടയ്ക്കിടെ ഓക്കാനം, ഛർദി എന്നിവ ഉണ്ടാകുന്നത് ഷിഗെല്ലയുടെ ലക്ഷണമാണ്.
ശരീഭാരം കുറയുക, നിർജ്ജലീകരണം
ശരീരഭാരം കുറയുന്നതും നിർജ്ജലീകരണം ഉണ്ടാകുന്നതും ഷിഗെല്ലയുടെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

