MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • കരൾ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

കരൾ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

കരളിലെ കോശങ്ങളിൽ മാരകമായ കോശങ്ങൾ അസാധാരണമായി വളരുന്ന ഒരു രോഗമാണ് കരൾ ക്യാൻസർ. ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) ആണ് ഏറ്റവും സാധാരണമായ പ്രാഥമിക കരൾ അർബുദം. മറ്റു ക്യാൻസറുകളിൽ നിന്ന് കരളിലെ ക്യാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. 

1 Min read
Author : Resmi Sreekumar
Published : Jun 21 2026, 05:55 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കരൾ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
Image Credit : Getty

കരൾ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

കരളിലെ കോശങ്ങളിൽ മാരകമായ കോശങ്ങൾ അസാധാരണമായി വളരുന്ന ഒരു രോഗമാണ് കരൾ ക്യാൻസർ. ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) ആണ് ഏറ്റവും സാധാരണമായ പ്രാഥമിക കരൾ അർബുദം. മറ്റു ക്യാൻസറുകളിൽ നിന്ന് കരളിലെ ക്യാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. രോഗം വന്ന കരളിനെയാണ് കാൻസർ ബാധിക്കൂ എന്നതാണത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
 കരളിലെ ജീവന് ഭീഷണിയായ മാരകമായ ട്യൂമറാണ് ലിവർ ക്യാൻസർ
Image Credit : Getty

കരളിലെ ജീവന് ഭീഷണിയായ മാരകമായ ട്യൂമറാണ് ലിവർ ക്യാൻസർ

ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ ക്യാൻസറിലേക്ക് നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം സിറോസിസിലേക്കു നയിക്കും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ ക്യാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും. കരൾ ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Related image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
37
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത് കരൾ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം.
Image Credit : Getty

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത് കരൾ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം.

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത് കരൾ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം. കരൾ ക്യാൻസർ കണ്ടെത്തിയ രോഗികളിൽ 40% പേർക്കും ശരീരഭാരം കുറയുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

47
പ്രാരംഭ ഘട്ടത്തിൽ, അമിതമായ വേദന വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ
Image Credit : Getty

പ്രാരംഭ ഘട്ടത്തിൽ, അമിതമായ വേദന വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ

വയറിന്റെ മുകൾഭാഗത്ത് കരൾ ക്യാൻസർ മൂലം വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രാരംഭ ഘട്ടത്തിൽ, അമിതമായ വേദന വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. എന്നാൽ ക്യാൻസർ പുരോഗമിക്കുമ്പോൾ അത് കൂടുതൽ വഷളാകുന്നു. തോളുകളുടെ വലതുവശത്തും വേദന അനുഭവപ്പെടാം.

57
കരൾ ക്യാൻസറിന്റെ ലക്ഷണമാകുമ്പോൾ വിശപ്പില്ലായ്മയും വയറുവേദനയും ഉണ്ടാകാം
Image Credit : Getty

കരൾ ക്യാൻസറിന്റെ ലക്ഷണമാകുമ്പോൾ വിശപ്പില്ലായ്മയും വയറുവേദനയും ഉണ്ടാകാം

കരൾ ക്യാൻസറിന്റെ ലക്ഷണമാകുമ്പോൾ വിശപ്പില്ലായ്മയും വയറുവേദനയും ഉണ്ടാകാം. കരൾ ക്യാൻസറിന്റെ മറ്റ് എല്ലാ ലക്ഷണങ്ങൾക്കും മുമ്പായി ഇത് പ്രത്യക്ഷപ്പെടുന്നു. കരൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിലെ ദോഷകരമായ വസ്തുക്കൾ ഫിൽട്ടർ ചെയ്യാൻ അതിന് കഴിയില്ല. ദുർബലമായ മെറ്റബോളിസത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ഇത് കൂടുതൽ വഷളാകുകയും ഛർദ്ദി, വിശപ്പ് പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യും.

67
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം
Image Credit : Getty

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ചര്‍മ്മം അകാരണമായി ചൊറിയുന്നതും ലിവർ ക്യാൻസറിന്റെ ലക്ഷണമാണ്. മലത്തിലെ നിറ വ്യത്യാസം, മൂത്രത്തിന് കടുംനിറം എന്നിവയും കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

77
അമിതമായ ബലഹീനതയും വിട്ടുമാറാത്ത ക്ഷീണവുമാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

അമിതമായ ബലഹീനതയും വിട്ടുമാറാത്ത ക്ഷീണവുമാണ് മറ്റൊരു ലക്ഷണം.

അമിതമായ ബലഹീനതയും വിട്ടുമാറാത്ത ക്ഷീണവുമാണ് മറ്റൊരു ലക്ഷണം. ഗുരുതരമായ ആരോഗ്യസ്ഥിതിയുടെ പ്രാരംഭ ലക്ഷണങ്ങളാണിവ. ക്യാൻസർ ചിലപ്പോൾ മെറ്റബോളിസത്തെയും ഊർജ്ജ നിലയെയും താറുമാറാക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
കരൾ രോഗങ്ങൾ

Latest Videos
Recommended Stories
Recommended image1
ഹൈപ്പർടെൻഷന്റെ അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ
Recommended image2
International Yoga Day 2026: യോഗാസനങ്ങൾ ചെയ്യുമ്പോൾ ഈ ആരോഗ്യ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണം
Recommended image3
മഴക്കാലത്തെ പകർച്ചാവ്യാധികൾ; ഡെങ്കുവിനെയും മലേറിയയെയും ചെറുക്കാൻ വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Related Stories
Recommended image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Recommended image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved