വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ
ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണമാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) എന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. Early Signs Of Kidney Disease

വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ
ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണമാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) എന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൃക്കരോഗം വൃക്കകളെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. നിങ്ങൾക്ക് വൃക്കരോഗമുണ്ടെങ്കിൽ, അത് ഹൃദയാഘാതം, പക്ഷാഘാതം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. Early Signs Of Kidney Disease
വർഷത്തിലൊരിക്കാൽ വൃക്കകൾക്ക് വേണ്ടിയുള്ള ടെസ്റ്റുകൾ ചെയ്യേണ്ടത് പ്രധാനമാണ്.
രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനുള്ള ഒരു മാർഗം രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുക എന്നതാണ്. വൃക്കരോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
രാത്രിയിൽ ഇടവിട്ട് മൂത്രമൊഴിക്കൽ വൃക്കരോഗത്തിന്റെ ലക്ഷണമാണ്.
വൃക്കകൾ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും അരിച്ച് മൂത്രമായി പുറന്തള്ളുന്നു. രാത്രിയിൽ ഇടവിട്ട് മൂത്രമൊഴിക്കൽ വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് വൃക്കയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന ദ്രാവകം നിലനിർത്തുന്നതിന്റെ ലക്ഷണമാണ്. വേദനാജനകമായതോ ബുദ്ധിമുട്ടുള്ളതോ ആയ മൂത്രമൊഴിക്കൽ വൃക്ക അണുബാധയുടെ ലക്ഷണമാകാം. ഈ മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുന്നതും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതും വൃക്കരോഗം നേരത്തെ കണ്ടെത്താൻ സാധിക്കും.
നിരന്തരമായ ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണം.
വൃക്കരോഗം രക്തത്തിൽ വിഷവസ്തുക്കളുടെയും മാലിന്യങ്ങളുടെയും ശേഖരണത്തിന് കാരണമാകും. ഇത് നിരന്തരമായ ക്ഷീണത്തിലേക്ക് നയിക്കുന്നു. കൂടാതെ, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഹോർമോൺ ആയ എറിത്രോപോയിറ്റിൻ ഉൽപാദനം കുറയുന്നത് മൂലം വൃക്ക തകരാറുകൾ വിളർച്ചയ്ക്ക് കാരണമാകും. ഇത് ഊർജ്ജ നില കുറയുന്നതിന് കാരണമാകുന്നു.
കാലുകളിലോ കണങ്കാലുകളിലോ മുഖത്തോ വീക്കം കാണുന്നതാണ് മറ്റൊരു ലക്ഷണം.
ശരീരത്തിലെ ദ്രാവകത്തിന്റെയും ഉപ്പിന്റെയും സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത് വൃക്കകളാണ്. അധിക സോഡിയവും വെള്ളവും മൂത്രത്തിലേക്ക് ഫിൽട്ടർ ചെയ്യുന്നതിലൂടെയാണ്. ഈ പ്രവർത്തനം തകരാറിലാകുമ്പോൾ, ഈ പദാർത്ഥങ്ങൾ കലകളിൽ അടിഞ്ഞുകൂടുകയും എഡീമയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
വൃക്കകളുടെ പ്രവർത്തനം കുറയുന്നത് ശ്വാസകോശത്തിലേക്ക് ദ്രാവകം അമിതമായി അടിഞ്ഞുകൂടാൻ കാരണമാകും.
ശ്വാസം മുട്ടലമാണ് മറ്റൊരു ലക്ഷണം. വൃക്കകളുടെ പ്രവർത്തനം കുറയുന്നത് ശ്വാസകോശത്തിലേക്ക് ദ്രാവകം അമിതമായി അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുന്നു. ശ്വാസതടസ്സം വൃക്കകളുടെ ആരോഗ്യം വഷളാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ, ഈ ഇലക്ട്രോലൈറ്റുകളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ഇത് പേശിവലിവിന് കാരണമാകുകയും ചെയ്യും.
വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് മൂലമുണ്ടാകുന്ന ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയാണ് പേശിവലിവിന് പ്രധാന കാരണം. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കളെ നിയന്ത്രിക്കാൻ വൃക്കകൾ സഹായിക്കുന്നു. വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ, ഈ ഇലക്ട്രോലൈറ്റുകളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ഇത് പേശിവലിവിന് കാരണമാകുകയും ചെയ്യും.
വിശപ്പില്ലായ്മയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം.
വിശപ്പില്ലായ്മയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം. വിശപ്പില്ലായ്മയും ശരീരഭാരം കുറയലും തുടർന്ന് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം.

