ഒരു നേരം ഭക്ഷണത്തിനൊപ്പം യോഗർട്ട് കഴിക്കൂ, ഈ ഗുണങ്ങൾ ലഭിക്കും
യോഗർട്ടിൽ അവശ്യ പോഷകങ്ങളും പ്രോബയോട്ടിക്‌സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഭക്ഷണത്തിനൊപ്പം യോഗർട്ട് കഴിക്കൂ. ഈ ഗുണങ്ങൾ ലഭിക്കും.
14

Image Credit : Pixabay
ദഹനം മെച്ചപ്പെടുത്തും
ദിവസവും ഭക്ഷണത്തിന് ശേഷം യോഗർട്ട് കഴിക്കുന്നത് നല്ല ദഹനം കിട്ടാനും പ്രോബയോട്ടിക്സ് ഗുണങ്ങൾ ലഭിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : stockPhoto
പ്രോട്ടീൻ ഗുണങ്ങൾ
പ്ലെയിൻ യോഗർട്ടിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
34
Image Credit : stockPhoto
എല്ലുകളെ ബലമുള്ളതാക്കും
യോഗർട്ടിൽ ധാരാളം കാൽസ്യവും പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കും.
44
Image Credit : Pixabay
ഭക്ഷണത്തിനൊപ്പം എളുപ്പം കഴിക്കാം
ഏതുതരം ഭക്ഷണത്തിനൊപ്പവും എളുപ്പം കഴിക്കാൻ സാധിക്കുന്ന ഒന്നാണ് യോഗർട്ട്. അതിനാൽ ദിവസവും ഒരു നേരം ഇത് ഭക്ഷണത്തിനൊപ്പം ചേർക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos

