വെറും വയറ്റിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
രുചിയും മണവും ലഭിക്കാൻ മാത്രമല്ല ധാരാളം പോഷകഗുണങ്ങളും കറിവേപ്പില നൽകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ കറിവേപ്പില ആരോഗ്യത്തിന് വളരെ നല്ലതാണ്.

വെറും വയറ്റിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
രുചിയും മണവും ലഭിക്കാൻ മാത്രമല്ല ധാരാളം പോഷകഗുണങ്ങളും കറിവേപ്പില നൽകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ കറിവേപ്പില ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.
കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
കറിവേപ്പില വെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. മലബന്ധം, നെഞ്ചെരിച്ചിൽ , ഗ്യാസ് എന്നിവയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നു. കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം അതിന്റെ കാർമിനേറ്റീവ് ഗുണങ്ങൾ വായുവിൻറെ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറിവേപ്പില വെള്ളം സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറിവേപ്പില വെള്ളം സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. പ്രമേഹരോഗികൾ ദിവസവും കറിവേപ്പില വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നോർമലാക്കുന്നു.
എൽഡിഎൽ (മോശം കൊളസ്ട്രോൾ) അടിഞ്ഞുകൂടുന്നത് തടയുന്നു.
എൽഡിഎൽ (മോശം കൊളസ്ട്രോൾ) അടിഞ്ഞുകൂടുന്നത് തടയുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. കാർബസോൾ ആൽക്കലോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ സംയുക്തങ്ങൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നത് തടയുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നതിനാൽ ചീത്ത എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
കറിവേപ്പില വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. കറിവേപ്പില വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്കുകൾ മുടിയെ കരുത്തുള്ളതാക്കുന്നു.
കറിവേപ്പിലയിലെ വിറ്റാമിനുകൾ (എ, ബി, സി, ഇ), ധാതുക്കൾ (ഇരുമ്പ്, കാൽസ്യം) എന്നിവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും മുടിക്ക് കേടുപാടുകൾ, താരൻ എന്നിവ കുറയ്ക്കുന്നതിലൂടെ മുടി കട്ടിയുള്ളതും ശക്തവും തിളക്കമുള്ളതുമാക്കുന്നു. കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്കുകൾ മുടിയെ കരുത്തുള്ളതാക്കുന്നു.
മുഖത്തെ കറുപ്പ്, വരണ്ട ചർമ്മം, കരുവാളിപ്പ് എന്നിവ അകറ്റാൻ കറിവേപ്പിവ വെള്ളം സഹായിക്കും
കറിവേപ്പില ചർമ്മത്തിന് ഗുണം ചെയ്യും. മുഖത്തെ കറുപ്പ്, വരണ്ട ചർമ്മം, കരുവാളിപ്പ് എന്നിവ അകറ്റാൻ കറിവേപ്പിവ വെള്ളം സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ (വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ) എന്നിവ പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും കറുത്ത പാടുകളും ചുവപ്പും കുറയ്ക്കുന്നതിലൂടെയും നിറവും ഘടനയും മെച്ചപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
