ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ചായകൾ
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ചായകൾ

രക്തസമ്മർദ്ദം
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ചായകൾ
മുരിങ്ങയില ചായ
മുരിങ്ങയിലകളിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുരിങ്ങയില ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച ശേഷം കുടിക്കുക. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
തുളസി ചായ
തുളസി ചായ ചുമ, ജലദോഷം ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ ഭേദമാക്കുന്നത് വരെ സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും തുളസി ഇല ചായ കുടിക്കാം.
ബേ ലീഫ് ചായ
ബേ ലീഫ് ചായ ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു. ബേ ഇലകളിൽ കഫീക് ആസിഡ് നിറഞ്ഞിരിക്കുന്നു. ഈ ആസിഡ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
കറിവേപ്പില ചായ
കറിവേപ്പില ഇലകളിൽ ഉപ്പ് കുറവും ഉയർന്ന അളവിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഈ ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. കറിവേപ്പില ഇലകൾ വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ശേഷം കുടിക്കുക.
പേരയ്ക്ക ഇല ചായ
പേരയ്ക്ക ഇല ചായ ബിപി നിയന്ത്രിക്കാൻ മാത്രമല്ല രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഏലയ്ക്ക ചായ
ഏലയ്ക്ക ചായ ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ , ബപിയും നിയന്ത്രിക്കാനും സഹായിക്കുന്നു.

