കുട്ടികളിൽ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ ബുദ്ധിവികാസത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ബ്രെയിന്‍ വളര്‍ച്ചയെ സഹായിക്കുന്നു. food for kids brain development

കുട്ടികളിൽ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ ബുദ്ധിവികാസത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ബ്രെയിന്‍ വളര്‍ച്ചയെ സഹായിക്കുന്നു. കുട്ടികളിലെ തലച്ചോര്‍ വികാസത്തിന് സഹായിക്കുന്നതും ബുദ്ധിശക്തിയെ സഹായിക്കുന്നതുമായ ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് മുട്ട ഏറെ നല്ലതാണ്
കുട്ടികള്‍ക്ക് നിര്‍ബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ പോലുളളവ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഏറെ നല്ലതാണ്. ഇത് പുഴുങ്ങി നല്‍കുന്നതാണ് കൂടുതല്‍ നല്ലത്.
പാല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.
പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം. ഇതില്‍ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്.
ഓട്സ് തലച്ചോറിന് ഗുണം ചെയ്യുന്നു. ഇത് ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു.
മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകള്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഓട്സ് പതിവായി കഴിക്കുന്നത് ജാഗ്രത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ഓർമ്മശക്തിക്കും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ബെറിപ്പഴങ്ങൾ ഏറെ നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക് ബെറി എന്നിവ കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
ഇലക്കറി പതിവായി കുട്ടികൾക്ക് നൽകുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്നു
ഇലക്കറി പതിവായി കുട്ടികൾക്ക് നൽകുന്നത് ബുദ്ധിവികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ധാരാളമുണ്ട്.
വാൽനട്ട്, ബദാം, പിസ്ത എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്‌സുകളാണ്
വാൽനട്ട്, ബദാം, പിസ്ത എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്‌സുകളാണ്. കാരണം അവയിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. നട്‌സിന്റെ പതിവ് ഉപഭോഗം കോശങ്ങളെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ മെമ്മറി, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

