ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

ഹീമോഗ്ലോബിൻ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ.
പാലക്ക് ചീര
പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും, അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും, രക്താതിമർദ്ദം നിയന്ത്രിക്കാനും പാലക്ക് ചീര സഹായിക്കും. സലാഡുകൾ, കറികളിൽ, സ്മൂത്തികളിൽ തുടങ്ങിയവയിൽ ചീര ചേർക്കാം.
ബീൻസ്, കടല, പയർ, സോയാബീൻ
ബീൻസ്, കടല, പയർ, സോയാബീൻ തുടങ്ങിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണമാണ്. ഇതിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകൾ പ്രമേഹരോഗികൾക്കും ഗുണം ചെയ്യും.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
മാതളം
കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്.
