എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ.. foods rich in calcium can help strengthen your bones

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ.
ചിയ സീഡ്
ചിയ സീഡിൽ പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
ബദാം
കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ വളർച്ചയ്ക്കും, ഹൃദയാരോഗ്യത്തിനും അവ സഹായിക്കുന്നു.
തെെര്
തെെരിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും തെെര് കഴിക്കുന്നത് എല്ലുകളെ ബലമുളളതാക്കും.
മുട്ട
മുട്ടയിൽ കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ അവ എല്ലുകളെ ബലമുള്ളതാക്കും.
ചീസ്
ചീസിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ എല്ലുകളെ ബലമുള്ളതാക്കാൻ മികച്ചതാണ് ചീസ്.
പയർ
പയറിൽ ഉയർന്ന അളവിൽ കാത്സ്യം, നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലമുള്ളതാക്കാൻ പയർ മികച്ചചാണ്.

