എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
കൊളസ്ട്രോൾ പൂർണ്ണമായും ദോഷകരമല്ല. പ്രധാനമായും രണ്ട് തരം കൊളസ്ട്രോളുകളാണുള്ളത്. മോശം കൊളസ്ട്രോൾ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ LDL), നല്ല കൊളസ്ട്രോൾ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ HDL).

എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
കൊളസ്ട്രോൾ പൂർണ്ണമായും ദോഷകരമല്ല. പ്രധാനമായും രണ്ട് തരം കൊളസ്ട്രോളുകളാണുള്ളത്. മോശം കൊളസ്ട്രോൾ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ LDL), നല്ല കൊളസ്ട്രോൾ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ HDL). ഇതിൽ മോശം കൊളസ്ട്രോളാണ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നത്. മറുവശത്ത്, നല്ല കൊളസ്ട്രോൾ ശരീരത്തിന് അത്യാവശ്യമാണ്. ഇത് ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രക്തത്തിലെ അധിക കൊളസ്ട്രോളിനെ ഹൃദയത്തിൽ നിന്ന് കരളിലേക്ക് എത്തിച്ച് പുറന്തള്ളാൻ എച്ച്ഡിഎൽ സഹായിക്കുന്നു.
ധമനികളിൽ 'പ്ലാക്ക്' (കൊഴുപ്പ് അടിയുന്നത്) രൂപപ്പെടുന്നത് തടയുകയും അതിനെ കരൾ-ലേക്ക് എത്തിക്കുകയും ചെയ്യുന്നത് HDL-ആണ്. കരൾ ഇതിനെ സംസ്കരിച്ച് ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. അതിനാൽ, മൊത്തത്തിലുള്ള ആരോഗ്യത്തിന് 'നല്ല കൊളസ്ട്രോൾ' (HDL) നില നിലനിർത്തുന്നത് വളരെ പ്രധാനമാണ്. എച്ച്ഡിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒലീവ് ഓയിൽ HDL (നല്ല കൊളസ്ട്രോൾ) കൂട്ടാൻ സഹായിക്കുന്നു.
ഒലീവ് ഓയിൽ HDL (നല്ല കൊളസ്ട്രോൾ) കൂട്ടാൻ സഹായിക്കുന്നു. കൂടാതെ, LDL (ചീത്ത കൊളസ്ട്രോൾ) മൂലമുണ്ടാകുന്ന വീക്കം സംബന്ധമായ പ്രശ്നങ്ങളെ ഫലപ്രദമായി കുറയ്ക്കാനും ഇതിന് സാധിക്കും. പാചകത്തിനായി നിങ്ങൾക്ക് 'എക്സ്ട്രാ-വിർജിൻ ഒലിവ് ഓയിൽ' (extra-virgin olive oil) ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.
സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്
സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവയുടെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇത്തരം മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് ഫിഷ് ഓയിൽ സപ്ലിമെന്റുകളും ഉപയോഗിക്കാവുന്നതാണ്.
അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്
അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അവക്കാഡോ സ്മൂത്തിയായോ സാൻഡ്‌വിച്ചുകളിലും സൂപ്പുകളിലും ചേർത്തോ കഴിക്കാവുന്നതാണ്.
ബദാം, വാൽനട്ട്, ഹേസൽനട്ട്, നിലക്കടല എന്നിവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും അനുയോജ്യമായവ
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച മറ്റൊരു ഉറവിടമാണ് നട്‌സ്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് ഉയർന്ന നിലയിൽ നിലനിർത്തുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ബദാം, വാൽനട്ട്, ഹേസൽനട്ട്, നിലക്കടല എന്നിവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും അനുയോജ്യമായവ. ഒരു പിടി നട്‌സ് കഴിക്കുന്നത് തന്നെ മതിയാകും. പ്രധാന ഭക്ഷണനേരങ്ങൾക്കിടയിൽ ലഘുഭക്ഷണമായി ഇവ കഴിക്കാവുന്നതാണ്.
ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്തോ സാലിഡോ എല്ലാം ചേർത്ത് കഴിക്കുക.
എച്ച്ഡിഎല്ലിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്താൻ ഫ്ലാക്സ് സീഡുകൾ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടം കൂടിയാണിവ. ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്തോ സാലിഡോ എല്ലാം ചേർത്ത് കഴിക്കുക.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് 9 ശതമാനം വരെ വർദ്ധിപ്പിക്കും
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് 9 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത്, അതിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ഫ്ലാവനോളുകളും കാരണം, 'മോശം' LDL കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. എൽ.ഡി.എൽ. (LDL) അഥവാ 'മോശം കൊളസ്‌ട്രോൾ' കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (soluble fibre) ഓട്‌സ്‌മീലിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾക്ക് രക്തപ്രവാഹത്തിലേക്ക് കൊളസ്‌ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.
സോയാബീൻ ഉൽപ്പന്നങ്ങളും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
സോയാബീനും സോയാ പാൽ തുടങ്ങിയ സോയാബീൻ ഉൽപ്പന്നങ്ങളും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ദിവസവും 25 ഗ്രാം സോയ പ്രോട്ടീൻ കഴിക്കുന്നത് എൽഡിഎൽ (LDL) കൊളസ്ട്രോൾ അഞ്ച് മുതൽ ആറ് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

