രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
നന്നായി ഉറക്കം ലഭിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. മെലറ്റോണിൻ, ട്രിപ്റ്റോഫാൻ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ ഉറക്കത്തെ സഹായിച്ചേക്കാം.

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
നന്നായി ഉറക്കം ലഭിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. മെലറ്റോണിൻ, ട്രിപ്റ്റോഫാൻ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ ഉറക്കത്തെ സഹായിച്ചേക്കാം. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തക്കാളിയിലെ പോഷകങ്ങൾ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും
പൊട്ടാസ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തക്കാളി പ്രതിരോധശേഷി, ഹൃദയാരോഗ്യം, കാഴ്ചശക്തി എന്നിവയുൾപ്പെടെയുള്ള ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇതിലെ പോഷകങ്ങൾ മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും. തക്കാളി മെലറ്റോണിന്റെ ഒരു സസ്യജന്യ ഉറവിടമാണ്. പാകം ചെയ്തതും ടിന്നിലടച്ചതുമായ തക്കാളിയിൽ ലൈക്കോപീൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ മികച്ച ഉറക്കം ലഭിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചെറി ജ്യൂസ് കുടിക്കുന്നത് വേഗത്തിൽ ഉറങ്ങാനും കൂടുതൽ സമയം ഉറക്കം നിലനിർത്താനും സഹായിക്കും
മെലറ്റോണിൻ, ട്രിപ്റ്റോഫാൻ എന്നിവയുടെ സ്വാഭാവിക ഉറവിടമായതിനാൽ ചെറി ജ്യൂസ് കുടിക്കുന്നത് വേഗത്തിൽ ഉറങ്ങാനും കൂടുതൽ സമയം ഉറക്കം നിലനിർത്താനും സഹായിക്കും. ചെറികളിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഉറക്ക - ഉണർവ് ചക്രം നിയന്ത്രിക്കുക ചെയ്യുന്ന ഹോർമോണാണിത്.
വിവിധ തരം നട്സുകളും സീഡുകളും മികച്ച ഉറക്കം ലഭിക്കാനും സഹായിച്ചേക്കാം.
വിവിധ തരം നട്സുകളും സീഡുകളും മികച്ച ഉറക്കം ലഭിക്കാനും സഹായിച്ചേക്കാം. ചെറിയ അളവിൽ കഴിച്ചാൽ പോലും, ഉറക്കത്തെ സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ എന്ന ഘടകത്തിന്റെ ഉറവിടങ്ങളായ ഇവയിൽ ബി-വിറ്റാമിനുകളായ ബി6 (B6), ഫോളേറ്റ് എന്നിവയ്‌ക്കൊപ്പം മഗ്‌നീഷ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. ചിയ, ഫ്ലാക്സ്, ഹെമ്പ് വിത്തുകൾ, വാൽനട്ട് എന്നിവയിലും ഉറക്കത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഉറക്കത്തെ സഹായിക്കുന്ന പോഷകങ്ങൾ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു
ഏറ്റവും രുചികരമായ പഴങ്ങളിൽ ഒന്നാണ് കിവി. മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ നാരുകളും സുഖകരമായ ഉറക്കത്തെ സഹായിക്കുന്ന പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ പറ്റിയ മികച്ചൊരു ലഘുഭക്ഷണമാണ് കിവി. ആരോഗ്യകരമായ ഉറക്കത്തെ സഹായിക്കുന്ന സെറോടോണിൻ, വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഒന്നോ രണ്ടോ ചെറിയ കിവികൾ കഴിക്കുക ചെയ്യുന്നത് വേഗത്തിൽ ഉറക്കം വരാനും ഉറക്കം നിലനിർത്താനും കിവി സഹായിച്ചേക്കാം.
ഇലക്കറികൾ കഴിക്കുന്നത് രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും
കടും പച്ചനിറമുള്ള ഇലക്കറികൾ കഴിക്കുന്നത് രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും. സെറോടോണിൻ ഉൽപ്പാദനത്തിന് ആവശ്യമായ ട്രിപ്റ്റോഫാൻ (tryptophan), ബി-വിറ്റാമിനുകൾ എന്നിവയുടെ ഉറവിടമാണിവ. കൂടാതെ, ഉറക്ക തടസ്സങ്ങൾക്കും കുറഞ്ഞ സമയത്തേക്കുള്ള ഉറക്കത്തിനും എതിരെ സംരക്ഷണം നൽകുന്ന മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഉറക്കത്തെ സഹായിക്കുന്ന 'ട്രിപ്റ്റോഫാൻ' എന്ന ഘടകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട.
ഉറക്കത്തെ സഹായിക്കുന്ന 'ട്രിപ്റ്റോഫാൻ' എന്ന ഘടകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ, മുട്ടയിൽ ധാരാളം ബി-വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഗാബ (GABA), സെറോടോണിൻ (serotonin) എന്നിവ ഉൽപ്പാദിപ്പിക്കാൻ ഇവ ആവശ്യമാണ്. ഈ ഘടകങ്ങൾ സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു. സാലഡുകൾ, സാൻഡ്‌വിച്ചുകൾ, അല്ലെങ്കിൽ ധാന്യങ്ങൾ ചേർത്തുള്ള വിഭവങ്ങൾ എന്നിവയിലൊക്കെ പുഴുങ്ങിയ മുട്ട ചേർത്ത് കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

