ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദം എന്നത് സ്തനത്തിലെ കോശങ്ങൾ അനാരോഗ്യകരമായ രീതിയിൽ അനിയന്ത്രിതമായി വളർന്നു ട്യൂമർ രൂപപ്പെടുന്ന ഒരു രോഗമാണ്.

ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദം എന്നത് സ്തനത്തിലെ കോശങ്ങൾ അനാരോഗ്യകരമായ രീതിയിൽ അനിയന്ത്രിതമായി വളർന്നു ട്യൂമർ രൂപപ്പെടുന്ന ഒരു രോഗമാണ്. ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. സ്തനാർബുദം പിടിപെടാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു
ആന്റിഓക്‌സിഡന്റുകളാലും കാറ്റെച്ചിനുകളാലും സമ്പന്നമായ ഗ്രീൻ ടീ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സ്തനാർബുദം പോലുള്ള മാരകമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിവുണ്ട്. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ഡിഎൻഎയെ സംരക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രണവിധേയമായി നിലനിർത്താനും ഈ പാനീയത്തിന് സാധിക്കും.
സ്തനാർബുദം പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ മികച്ചതാണ് ബ്രൊക്കോളി
സ്തനാർബുദം പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ മികച്ചതാണ് ബ്രൊക്കോളി. ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ അസാധാരണമായ വളർച്ചയെ നിയന്ത്രിക്കുന്ന 'സൾഫോറാഫെയ്ൻ' (sulforaphane) എന്ന സംയുക്തം ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സ്തനം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ഇത് തടയുന്നു.
കൂൺ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഏറെ സഹായിക്കും
കൂൺ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഏറെ സഹായിക്കും. ദിവസവും 10 ഗ്രാം കൂൺ മാത്രം കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത മൂന്നിൽ രണ്ട് ഭാഗം കുറവാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ക്യാൻസർ സാധ്യത കുറയ്ക്കും
പാകം ചെയ്ത തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' എന്ന ശക്തമായ ആന്റിഓക്‌സിഡന്റിന് സ്തനാർബുദത്തെ നേരിടാൻ സ്ത്രീകളെ സഹായിക്കാനാകും. ശരീരത്തിൽ ലൈക്കോപീന്റെ അളവ് കൂടുതലുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കാപ്പി ക്യാൻസറിന് കാരണമായേക്കാവുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
കാപ്പിയിലുള്ള കഫീനും ആന്റിഓക്‌സിഡന്റുകളും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും. കാപ്പിയിലുള്ള ആന്റിഓക്‌സിഡന്റുകൾ, ക്യാൻസറിന് കാരണമായേക്കാവുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
'കരോട്ടിനോയിഡുകൾ' എന്ന ആന്റിഓക്‌സിഡന്റ് ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധമുള്ള 'കരോട്ടിനോയിഡുകൾ' എന്ന ആന്റിഓക്‌സിഡന്റ് ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കരോട്ടിനോയിഡുകളുടെ അളവ് കൂടുതലായിരിക്കുന്നത് സ്തനാർബുദ സാധ്യത 28 ശതമാനം വരെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

