കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട മൂന്ന് കാര്യങ്ങൾ
കുടലിന്റെ ആരോഗ്യം എന്നാൽ ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയും മാനസികാരോഗ്യവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട മൂന്ന് കാര്യങ്ങൾ
കുടലിന്റെ ആരോഗ്യം എന്നാൽ ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയും മാനസികാരോഗ്യവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡീറ്റോക്സ് ഡ്രിങ്കുകൾ കുടിക്കേണ്ട ആവശ്യമില്ല
കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് വഴി ദഹനം മെച്ചപ്പെടുത്താനും, രോഗാവസ്ഥകളെ ചെറുക്കാനും സാധിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡീറ്റോക്സ് ഡ്രിങ്കുകൾ കുടിക്കേണ്ട ആവശ്യമില്ലെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും പിന്തുടരാവുന്ന മൂന്ന് എളുപ്പവഴികൾ
പകരം, ലളിതമായ ദൈനംദിന ശീലങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. ജീവിതശൈലിയിൽ സ്വാഭാവികമായ മാറ്റങ്ങൾ വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോ. സൗരഭ് സേത്തി പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും പിന്തുടരാവുന്ന മൂന്ന് എളുപ്പവഴികൾ.
ദിവസവും ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിനെ സംരക്ഷിക്കും
ദിവസവും ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിനെ സംരക്ഷിക്കും. പഴങ്ങൾ, പച്ചക്കറികൾ, സീഡുകൾ പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുക. സ്ത്രീകൾ ദിവസവും 25 ഗ്രാം ഫൈബർ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; അതേസമയം പുരുഷന്മാർക്ക് ഏകദേശം 38 ഗ്രാം ആവശ്യമാണ്. ഭൂരിഭാഗം ആളുകളും ആവശ്യത്തിന് ഫൈബർ കഴിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ഫൈബർ സഹായിക്കുന്നു
കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും മലവിസർജ്ജനം ക്രമമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ, ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ഫൈബർ സഹായിക്കുന്നു.
തൈര്, മോര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ദിവസവും കഴിക്കുക
തൈര്, മോര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ദിവസവും കഴിക്കുക. ഇവ പതിവായി കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
ദിവസവും നടക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും നടക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു ലളിതമായ മാർഗ്ഗമാണെന്ന് ഡോ. സൗരഭ് സേത്തി പറയുന്നു. ദിവസവും നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും, മലബന്ധം തടയുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

