ഇഞ്ചിയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ഇഞ്ചിയിൽ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

ഇഞ്ചിയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ഇഞ്ചിയിൽ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള ഒരു പരിഹാരമായി ഇഞ്ചി ഉപയോഗിച്ചു വരുന്നു. 1 മുതൽ 2 ഗ്രാം വരെ ഇഞ്ചി കഴിക്കുന്നത് ഓക്കാനത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും
പ്രമേഹമുള്ളവർക്ക് ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ ആവശ്യകത കുറയ്ക്കാനും സഹായിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
ആർത്തവ വേദനയ്ക്ക് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി
ആർത്തവ വേദനയ്ക്ക് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കും
ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കൊളസ്ട്രോളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത കുറയ്ക്കും.
ഇഞ്ചി കഴിക്കുന്നത് കുടലിലെ സമ്മർദ്ദം കുറയ്ക്കുന്നു.
ഇഞ്ചി കഴിക്കുന്നത് കുടലിലെ സമ്മർദ്ദം കുറയ്ക്കുന്നു. വിവിധ ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും ഇവ സഹായിക്കും.
ദിവസേന ഇഞ്ചി തിളപ്പിച്ച് വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും ഇവ സഹായിക്കും.
ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു
ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇഞ്ചി നീരായും ഇഞ്ചി വെള്ളമായും കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

