അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർഗങ്ങൾ
ചൂട്, മലിനീകരണം, പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ, ജനിതകശാസ്ത്രം എന്നിവ അകാല നരയ്ക്കുള്ള സാധ്യത കൂട്ടുന്നു. അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർഗങ്ങൾ
ചൂട്, മലിനീകരണം, പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ, ജനിതകശാസ്ത്രം എന്നിവ അകാല നരയ്ക്കുള്ള സാധ്യത കൂട്ടുന്നു. അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കറിവേപ്പില മുടിയുടെ വേരുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
കറിവേപ്പില മുടിയുടെ വേരുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. മറുവശത്ത്, വെളിച്ചെണ്ണ തലയോട്ടിക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. ഒരു കപ്പ് എണ്ണയിൽ ഒരു കപ്പ് കറിവേപ്പില പേസ്റ്റ് യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഇടാവുന്നതാണ്.
അകാലനര മാറ്റുന്നതിന് മികച്ചൊരു മാർഗമാണ് തക്കാളി.
തക്കാളിയുടെ നിറം തലമുടിക്ക് അതിശയിപ്പിക്കുന്ന മാറ്റം വരുത്തും. കുറച്ച് തക്കാളിയെടുത്ത് മുറിച്ചശേഷം തലയില്‍ നേരിട്ട് പുരട്ടുക. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ബദാം ഓയിലും നാരങ്ങ നീരും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിൻ ഇ അടങ്ങിയ ബദാം ഓയിൽ മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും അകാലനര തടയുകയും ചെയ്യുന്നു. നാരങ്ങ നീര് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ഈ മിശ്രിതത്തിന് നിറം, തിളക്കം എന്നിവ നൽകുകയും ചെയ്യുന്നു. ഒരു പാത്രം എടുത്ത് ബദാം ഓയിൽ കുറച്ച് നാരങ്ങ നീരുമായി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്ത് അര മണിക്കൂർ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
അകാലനര തടയാനുള്ള മികച്ചൊരു മാര്‍ഗമാണ് കാപ്പി പൊടി. ഇത് തലമുടിക്ക് തിളക്കവും മയവും നല്‍കുന്നു.
വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക നരയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക നരയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മറുവശത്ത്, ഉലുവ ഫോളിക്കിളുകളെ അകാല നരയെ ചെറുക്കാനും മുടിയുടെ നിറം കറുപ്പിക്കാനും സഹായിക്കുന്നു. നെല്ലിക്കയുടെ നീരും ഉലുവ പേസ്റ്റും യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം നേരിയ ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
കട്ടൻ ചായ കൊണ്ട് തല കഴുകുന്നത് അകാലനര തടയുക മാത്രമല്ല മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു
കട്ടൻ ചായ കൊണ്ട് തല കഴുകുന്നത് അകാലനര തടയുക മാത്രമല്ല മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു. ഇത് മുടി വളർച്ചയും വേഗത്തിലാക്കുന്നു. കട്ടൻ ചായയിലെ ടാനിനുകൾ മുടിക്ക് തിളക്കവും ആരോഗ്യകരമായ തിളക്കവും നൽകാൻ സഹായിക്കും.

