ശരീരത്തിന്‍റെ ഈ ഭാഗത്ത് വേദനയുണ്ടോ? ഇത് കരൾ അർബുദമാകാം
കരൾ അർബുദ കേസുകൾ അടുത്തിടെയായി വർധിക്കുന്നു. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള കാരണങ്ങളില്‍ പെടുന്നു.

ശരീരത്തിന്‍റെ ഈ ഭാഗത്ത് വേദനയുണ്ടോ? ഇത് കരൾ അർബുദമാകാം
ശരീരത്തിലെ ചെറിയ വേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് ചിലപ്പോൾ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം.
ഏത് ഭാഗത്ത് വേദന വന്നാൽ ശ്രദ്ധിക്കണം?
വയറിന്‍റെ വലതുഭാഗത്ത് തുടർച്ചയായ വേദനയുണ്ടെങ്കിൽ, അത് കരൾ അർബുദത്തിന്റെ മുന്നറിയിപ്പാകാമെന്ന് ഡോക്ടർമാർ പറയുന്നു.
വയറിന്‍റെ മുകളിൽ വലതുഭാഗത്തെ വേദന
കരൾ അർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗിയുടെ വയറിന്‍റെ മുകളിൽ വലതുഭാഗത്തായി വേദന അനുഭവപ്പെടും. ഈ വേദന ഇടവിട്ടോ തുടർച്ചയായോ ഉണ്ടാകാം. ചിലപ്പോൾ ഈ വേദന പുറത്തേക്കോ തോളിലേക്കോ വ്യാപിക്കും.
കരൾ അർബുദത്തിന്‍റെ മറ്റ് പ്രധാന ലക്ഷണങ്ങൾ
വേദനയ്‌ക്കൊപ്പം മറ്റ് ചില ലക്ഷണങ്ങളും കരൾ അർബുദത്തെ സൂചിപ്പിക്കാം. എപ്പോഴും ക്ഷീണം, കാരണമില്ലാതെ ഭാരം കുറയൽ, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, വയറു വീര്‍ത്തിരിക്കുക, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം. അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്.
അപകടസാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങൾ
അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ, ഫാറ്റി ലിവർ, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണം, പുകവലി, മോശം ജീവിതശൈലി എന്നിവ കരൾ അർബുദ സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam