നിർജ്ജലീകരണത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ
കാലാവസ്ഥ ചൂടായാലും തണുപ്പായാലും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാധാരണ ലക്ഷണങ്ങൾ നിർജ്ജലീകരണത്തിന്റേതാകാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഇടയ്ക്കിടെ ദാഹം ഉണ്ടാവുക
ഇടയ്ക്കിടെ ദാഹം ഉണ്ടാകുന്നത് നിർജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ ഇടവിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കാം. ഇത് നിർജ്ജലീകരണത്തെ തടയും.
വായ വരണ്ട് പോവുക
വെള്ളം കുടിച്ചതിന് ശേഷവും വായയും ചുണ്ടുകളും വരണ്ട് പോകുന്നത് നിർജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് അവഗണിക്കരുത്.
മൂത്രത്തിലെ വ്യത്യാസം
മഞ്ഞ നിറത്തിൽ മൂത്രം പോകുന്നത് നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
ക്ഷീണം അനുഭവപ്പെടുക
ക്ഷീണം, തളർച്ച, ഊർജ്ജക്കുറവ് എന്നിവ അനുഭവപ്പെടുന്നത് നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്. ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ജലാംശം ഇല്ലാതാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
തലവേദന
നിർജ്ജലീകരണം ഉണ്ടാകുന്നത് തലവേദന, മൈഗ്രൈൻ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
തലകറക്കം
നിൽക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നതും നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

