പ്രോസ്റ്റേറ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പുരുഷന്മാരിൽ കണ്ട് വരുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത് മൂത്രസഞ്ചിക്ക് താഴെ സ്ഥിതി ചെയ്യുന്ന പുരുഷ പ്രത്യുത്പാദന ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്.

40 വയസ്സിന് താഴെയുള്ളവരെ പോലും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നു
പുരുഷന്മാരിൽ കണ്ട് വരുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത് മൂത്രസഞ്ചിക്ക് താഴെ സ്ഥിതി ചെയ്യുന്ന പുരുഷ പ്രത്യുത്പാദന ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്. 40 വയസ്സിന് താഴെയുള്ളവരെ പോലും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
പാരമ്പര്യം, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഇടയാക്കുന്നു.
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഇടയാക്കുന്നു. എട്ട് പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിട്ടുള്ളതായി അമേരിക്കൻ ക്യാൻസർ സൊസെെറ്റി വ്യക്തമാക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല
പാരമ്പര്യം മാത്രമല്ല പുകവലിയും പൊണ്ണത്തടിയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള കാരണങ്ങളാണ്. പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അത് പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങാം.
പിഎസ്എ രക്തപരിശോധനകൾ, ഡിജിറ്റൽ റെക്ടൽ പരിശോധനകൾ (DRE) പോലുള്ള പരിശോധനകളിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനാകും
പിഎസ്എ രക്തപരിശോധനകൾ, ഡിജിറ്റൽ റെക്ടൽ പരിശോധനകൾ (DRE) പോലുള്ള പരിശോധനകളിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനാകും. ഇത് മാത്രമല്ല എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ ടെസ്റ്റുകളിലൂടെ രോഗ സാധ്യതയും ക്യാൻസർ വ്യാപനവും കണ്ടെത്താം. പ്രോസ്റ്റേറ്റിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ ബയോപ്സി ചെയ്യുന്നത് വഴി ക്യാൻസർ ഗ്രേഡും എത്ര വികസിക്കാൻ സാധ്യതയുണ്ടെന്നും തിരിച്ചറിയാനാകും.
ബീജത്തിലോ മൂത്രത്തിലോ ചെറിയ അളവിൽ പോലും രക്തം കാണുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാണ്
ബീജത്തിലോ മൂത്രത്തിലോ ചെറിയ അളവിൽ പോലും രക്തം കാണുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാണ്. പെട്ടെന്നുള്ള ഉദ്ധാരണക്കുറവാണ് മറ്റൊരു കാരണം. ഉദ്ധാരണം ലഭിക്കുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ബുദ്ധിമുട്ട് ക്യാൻസർ ഉൾപ്പെടെയുള്ള പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും വിദഗ്ധർ പറയുന്നു.
കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, വേദനാജനകമായ സ്ഖലനം
കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, വേദനാജനകമായ സ്ഖലനം ഇവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്തേക്കാം.
നേരിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടുക
പല പ്രോസ്റ്റേറ്റ് ലക്ഷണങ്ങളും വലുതാകുന്ന പ്രോസ്റ്റേറ്റ് (BPH) അല്ലെങ്കിൽ മൂത്രനാളിയിലെ അണുബാധ പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വയം രോഗനിർണയം നടത്താതെ നേരിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടണമെന്ന് പറയുന്നത്.

