ഈ 4 ദൈനംദിന ശീലങ്ങൾ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും
ദൈനംദിന ശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നന്നാക്കുന്നതും മോശമാക്കുന്നതും. പ്രത്യേകിച്ചും കൊളസ്‌ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ എളുപ്പം പിടിപെടും. ഈ ശീലങ്ങൾ ഒഴിവാക്കൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

കൃത്യമല്ലാത്ത ഭക്ഷണ രീതികൾ
ഭക്ഷണം കഴിക്കാതിരിക്കുക, കൃത്യമല്ലാത്ത ഭക്ഷണക്രമീകരണങ്ങൾ എന്നിവ നിങ്ങളുടെ മെറ്റാബോളിസത്തെ മോശമായി ബാധിക്കും. ഇത് കൊളസ്‌ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

പാക്കറ്റ് ഭക്ഷണങ്ങളുടെ ഉപയോഗം
ചിപ്സ്, ബിസ്ക്കറ്റ് പോലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോൾ ഉണ്ടാവാൻ കാരണമാകുന്നു. ഇത് ചീത്ത കൊളസ്‌ട്രോൾ കൂടാനും നല്ല കൊളസ്‌ട്രോൾ കുറയാനും കാരണമാകുന്നു.
മധുരവും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങൾ
നിരന്തരമായി മധുരമടങ്ങിയതും കലോറി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു. പതിയെ ഇത് കൊളസ്‌ട്രോളിന്റെ അളവും കൂട്ടുന്നു.
ഉറക്കമില്ലായ്മ
ഉറക്ക കുറവും അമിതമായ സ്‌ട്രെസും കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ കാരണമാകുന്നു. 7-8 മണിക്കൂർ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

