MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ദിവസവും ഈ പാനീയം കുടിക്കുന്നത് കരളിനെ സംരക്ഷിക്കും

ദിവസവും ഈ പാനീയം കുടിക്കുന്നത് കരളിനെ സംരക്ഷിക്കും

ദിവസവും കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കാനും കരൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം. 

2 Min read
Author : Resmi Sreekumar
Published : Jul 11 2026, 11:15 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കും
Image Credit : Getty

കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കും

ദിവസവും കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കാനും കരൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം. ദിവസവും അഞ്ചോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഏറ്റവും ഉയർന്ന ഗുണങ്ങൾ അനുഭവപ്പെട്ടതായും പഠനം തെളിയിച്ചു. കാപ്പി ഉപഭോഗവും കരൾ ആരോഗ്യവും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഉയർന്ന കാപ്പി ഉപഭോഗം സിറോസിസ് കുറയ്ക്കുന്നതായി കണ്ടെത്തി
Image Credit : Getty

ഉയർന്ന കാപ്പി ഉപഭോഗം സിറോസിസ് കുറയ്ക്കുന്നതായി കണ്ടെത്തി

ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഏകദേശം 3,55,000 പേരിലാണ് പഠനം നടത്തിയത്. ഉയർന്ന കാപ്പി ഉപഭോഗം സിറോസിസ്, കരൾ ക്യാൻസർ, കരൾ സംബന്ധമായ മരണങ്ങൾ എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തി.

Related Articles

Related image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Related image2
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
37
കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നവരിൽ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്
Image Credit : Getty

കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നവരിൽ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്

പതിവ് കാപ്പിയും ഡീകഫീൻ ചെയ്ത കാപ്പിയും സമാനമായ സംരക്ഷണ ഫലങ്ങൾ കാണിച്ചു. ഇത് കാപ്പിയിലെ ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ കഫീനേക്കാൾ വലിയ പങ്ക് വഹിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നവരിൽ ഗുരുതരമായ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

47
 കാപ്പി കുടിക്കുന്നത് കരൾ ക്യാൻസർ സാധ്യത കുറയ്ക്കും
Image Credit : Getty

കാപ്പി കുടിക്കുന്നത് കരൾ ക്യാൻസർ സാധ്യത കുറയ്ക്കും

കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ദിവസവും അഞ്ച് കപ്പോ അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവരിൽ സിറോസിസ് വരാനുള്ള സാധ്യത 32 ശതമാനവും കരൾ ക്യാൻസർ വരാനുള്ള സാധ്യത 47 ശതമാനവും കരൾ സംബന്ധമായ രോഗങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 42 ശതമാനവും കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.

57
നിരവധി പ്രകൃതിദത്ത സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്
Image Credit : Getty

നിരവധി പ്രകൃതിദത്ത സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്

ദിവസവും ഒന്ന് മുതൽ രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നവരിൽ പോലും രോഗപ്രതിരോധപരമായ ചില ഗുണങ്ങൾ കണ്ടുവെങ്കിലും, കാപ്പി കൂടുതൽ അളവിൽ കുടിക്കുന്നവരിലാണ് ഏറ്റവും മികച്ച ഫലങ്ങൾ ദൃശ്യമായത്. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രകൃതിദത്ത സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു. ഇതിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഉൾപ്പെടുന്നു,

67
പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർക്കാതെ കാപ്പി കുടിക്കുക
Image Credit : Getty

പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർക്കാതെ കാപ്പി കുടിക്കുക

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും കാപ്പിക്ക് കഴിയും. ഇവ രണ്ടും ദീർഘകാല കരൾ കേടുപാടുകൾ തടയുന്നതിന് പ്രധാനമാണ്. പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർക്കുന്നത് കാപ്പിയിലെ പോഷകങ്ങളെ ഇല്ലാതാക്കുമോ എന്ന് ​ഗവേഷകർ പരിശോധിച്ചു.

77
കാപ്പി കുടിക്കാത്തവർ ദിവസവും കാപ്പി കുടിച്ചു തുടങ്ങണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.
Image Credit : Getty

കാപ്പി കുടിക്കാത്തവർ ദിവസവും കാപ്പി കുടിച്ചു തുടങ്ങണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

പഞ്ചസാര കുറച്ച് ചേർത്തതോ ചേർക്കാത്തതോ ആയ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന അളവിൽ ക്രീമറുകളും പഞ്ചസാര ചേർത്ത സുഗന്ധദ്രവ്യങ്ങളും കാപ്പിയുടെ ചില സ്വാഭാവിക ആരോഗ്യ ഗുണങ്ങൾ കുറച്ചേക്കാം. കരൾ സംരക്ഷണത്തിനായി കാപ്പി കുടിക്കാത്തവർ ദിവസവും കാപ്പി കുടിച്ചു തുടങ്ങണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
ക്യാൻസർ സാധ്യത കൂട്ടുന്ന 6 ഭക്ഷണങ്ങൾ
Recommended image2
വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
Recommended image3
'അന്നനാള കാന്‍സര്‍ ബാധിച്ചത് പുകവലി കാരണമാണോ എന്നതിന് കൃത്യമായ തെളിവില്ല'; ഉപഭോക്തൃ കോടതിയുടെ നിർണായക വിധി, ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി
Related Stories
Recommended image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Recommended image2
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved