സൂക്ഷിക്കുക, പതിവായി വേദന സംഹാരി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
സൂക്ഷിക്കുക, പതിവായി വേദന സംഹാരി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

വേദന സംഹാരി
സൂക്ഷിക്കുക, പതിവായി വേദന സംഹാരി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
വേദന സംഹാരി ഗുളികകൾ
വേദന സംഹാരി ഗുളികകൾ പതിവായി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡോക്‌ടറുടെ ഉപദേശമില്ലാതെ വേദന സംഹാരികൾ കഴിക്കുന്നത് തീർത്തും അസംബന്ധമാണ്.
വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ
വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ എന്തൊക്കെ? പതിവായി വേദന സംഹാരി കഴിക്കുന്നത് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
കരളിന്റെ ആരോഗ്യത്തെ ബാധിക്കാം
പതിവായി പെയിൻ കില്ലർ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് അല്ലെങ്കിൽ കരളിന്റെ സിറോസിസ് എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം
വേദന സംഹാരിയുടെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം. ഇബുപ്രോഫെൻ പോലുള്ള വേദനസംഹാരികൾ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ദീർഘനേരം ഉപയോഗിക്കുന്നത് വിട്ടുമാറാത്ത വൃക്ക തകരാറിന് കാരണമാകും.
ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും
പെയിൻ കില്ലർ കഴിക്കുന്നത് ഗ്യാസ്ട്രൈറ്റിസ്, അൾസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇടയാക്കും. ഈ ലക്ഷണങ്ങൾ നേരിയ ദഹനക്കേടായി ആരംഭിക്കുന്നു. പക്ഷേ ചികിത്സിച്ചില്ലെങ്കിൽ ജീവന് ഭീഷണിയായ ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം.
ഹൃദ്രോഗ സാധ്യത കൂട്ടുന്നു
ചില വേദനസംഹാരികൾ മയോകാർഡിയൽ ഇൻഫ്രാക്ഷൻ അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുക ചെയ്യും. കാരണം ഈ മരുന്നുകൾ ഹൃദയ സംബന്ധമായ അവസ്ഥകളെ വഷളാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

