MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • India News
  • റെയിൽവേ ട്രാക്കിൽ ചുവന്ന വസ്ത്രം ധരിച്ച് യുവതി, പിന്നാലെ അപകടകരമായ രീതിയിൽ റീൽസ്; ഒടുവിൽ മാപ്പ് പറഞ്ഞു, റെയിൽവേ നിയമം അറിഞ്ഞിരിക്കണം

റെയിൽവേ ട്രാക്കിൽ ചുവന്ന വസ്ത്രം ധരിച്ച് യുവതി, പിന്നാലെ അപകടകരമായ രീതിയിൽ റീൽസ്; ഒടുവിൽ മാപ്പ് പറഞ്ഞു, റെയിൽവേ നിയമം അറിഞ്ഞിരിക്കണം

പ്രശസ്തരാകാനുള്ള തിടുക്കത്തിൽ പലരും പരിസരം മറന്ന് റീലുകൾ ചെയ്ത് അപകടം ക്ഷണിച്ചുവരുത്തുന്ന കാഴ്ച ഇന്ന് സാധാരണമാണ്. റീലുകളുടെ പേരിൽ ഇതിനകം നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടും ആളുകൾ പാഠം പഠിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ സംഭവം വ്യക്തമാക്കുന്നത്.

1 Min read
Author : Web Desk
Published : Feb 04 2026, 02:21 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
റീൽസ് ഭ്രമം
Image Credit : Getty

റീൽസ് ഭ്രമം

സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും പറ്റില്ല. പലരും ഇതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. വ്യത്യസ്തമായ കണ്ടന്‍റുകൾ നൽകാനുള്ള ശ്രമത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത് കണ്ടന്റ് ക്രിയേറ്റർമാർക്ക് മാത്രമല്ല, മറ്റുള്ളവർക്കും പ്രചോദനമാകുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
26
റെയിൽവേ ട്രാക്കിൽ റീൽസ്
Image Credit : Asianet News

റെയിൽവേ ട്രാക്കിൽ റീൽസ്

കുന്നുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, റെയിൽവേ ട്രാക്കുകൾ വരെ ഇന്ന് യുവാക്കളുടെ റീൽസ് സ്പോട്ടുകളാണ്. ദിവസവും ട്രെയിനുകൾ ഓടുന്ന ട്രാക്കുകളിൽ ആളുകൾ വീഡിയോ ചെയ്യുന്നു. സൂറത്തിലെ സച്ചിൻ റെയിൽവേ സ്റ്റേഷന് സമീപം ചുവന്ന വസ്ത്രം ധരിച്ച യുവതി പാട്ടിന് പോസ് ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു.

Related Articles

Related image1
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ
Related image2
അപകടകരമായ യാത്ര, സ്പീഡ് ബോട്ടും ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കൂട്ടിയിടിച്ചു; 14 മരണം, 24 പേരെ രക്ഷിച്ചു
36
അപകടകരമായ ട്രാക്ക്
Image Credit : stockPhoto

അപകടകരമായ ട്രാക്ക്

അതിവേഗ എക്സ്പ്രസ് ട്രെയിനുകൾ രാവും പകലും കടന്നുപോകുന്ന ട്രാക്കാണിത്. വീഡിയോ ചെയ്യുമ്പോൾ ട്രെയിൻ വന്നിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാൻ കഴിയില്ലായിരുന്നു. അടുത്തിടെ രാജ്‌കോട്ടിൽ വന്ദേ ഭാരത് ട്രെയിനിനൊപ്പം സെൽഫിയെടുക്കുന്നതിനിടെ മൂന്നുപേരെ ട്രെയിനിടിക്കുകയും ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.

46
മാപ്പ് ചോദിച്ച് യുവതി
Image Credit : Asianet News

മാപ്പ് ചോദിച്ച് യുവതി

റെയിൽവേ ട്രാക്കിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ എതിർപ്പുമായി രംഗത്തെത്തി. അപകടകരമായ റീലുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. യുവതി തൻ്റെ തെറ്റ് മനസ്സിലാക്കുകയും സോഷ്യൽ മീഡിയയിലൂടെ എല്ലാവരോടും മാപ്പ് ചോദിക്കുകയും ചെയ്തു.

56
യുവതി പറഞ്ഞത് എന്ത്?
Image Credit : Asianet News

യുവതി പറഞ്ഞത് എന്ത്?

"എൻ്റെ പേര് നേഹ. സച്ചിൻ സ്റ്റേഷനിൽ വെച്ചാണ് വീഡിയോ എടുത്തത്. റെയിൽവേ ട്രാക്കിൽ റീൽ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു. നിയമനടപടിയുണ്ടായി. ഇനി ആരും ട്രാക്കിൽ വീഡിയോ ചെയ്യരുത്. ഞാൻ തെറ്റ് ചെയ്തു, ക്ഷമ ചോദിക്കുന്നു," യുവതി വീഡിയോയിൽ പറഞ്ഞു.

66
റെയിൽവേ നിയമം അറിയാം
Image Credit : Getty

റെയിൽവേ നിയമം അറിയാം

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സൂറത്ത് റെയിൽവേ നേഹയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. റെയിൽവേ നിയമപ്രകാരം, ട്രാക്കിൽ അതിക്രമിച്ച് കടക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കുറ്റകരമാണ്. റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം തടവോ പിഴയോ ലഭിക്കാം. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
ഇന്ത്യ
വൈറൽ വാർത്തകൾ
ഇന്ത്യൻ റെയിൽവേ
 
2nd TEST • PAK vs SL 2026
Stumps
PAKPAK
325
SLSL
(22.0 ov) 98 & 74/3
Day 2
Schedule ›
26th T20 • WBBLT20
HH-WHH-W
Thu, 19 Nov, 2026
PS-WPS-W
10:10 am
Match yet to begin.
Schedule ›
27th T20 • WBBLT20
BH-WBH-W
Thu, 19 Nov, 2026
ST-WST-W
01:40 pm
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
3rd ODI • NZ vs IND 2026
abandoned
NZNZ
-
INDIND
-
Match abandoned
Schedule ›
1st TEST • PAK vs SL 2026
Result
PAKPAK
434 & 284/8
SLSL
446
Match drawn
Schedule ›
Latest Videos
Recommended Stories
Recommended image1
കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികൾ; ​ഗ്രീൻ എസ്എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സർക്കാർ
Recommended image2
അമ്മയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ രാഹുൽ വിളിച്ചു, സംസാരിക്കാൻ കൂട്ടാക്കാതെ സ്റ്റാലിൻ; വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണം
Recommended image3
ബിരുദം പൂർത്തിയാക്കിയില്ല, ആശാരിപ്പണി വിട്ട് തീവ്രവാദത്തിലേക്ക്; ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് സൈന്യം
Related Stories
Recommended image1
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ
Recommended image2
അപകടകരമായ യാത്ര, സ്പീഡ് ബോട്ടും ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കൂട്ടിയിടിച്ചു; 14 മരണം, 24 പേരെ രക്ഷിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved