MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • Kerala News
  • വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങൾ; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനൽകി

വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങൾ; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനൽകി

കൊച്ചി: വിവാഹദിനത്തിൽ അപകടത്തിൽ പരിക്കേറ്റ ആവണിയുടെ ചികിത്സയ്ക്ക് ലേക്‌ഷോർ ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ. ആശുപത്രിയിൽ വിവാഹത്തിന് പിന്നാലെ വിവാഹ സമ്മാനമായാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. 12 ദിവസത്തിന് ശേഷം ആവണി ആശുപത്രി വിട്ടു.

2 Min read
Author : Kiran Gangadharan
| Updated : Dec 04 2025, 02:50 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ആകെ ചിലവ് 8.20 ലക്ഷം
Image Credit : Asianet News

ആകെ ചിലവ് 8.20 ലക്ഷം

വിവാഹദിനത്തിൽ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ കേരളവും കേരളത്തിനേക്കും പുറത്തേക്കും പ്രശസ്തയാക്കിയത്, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ നടന്ന വിവാഹമാണ്. നവംബർ 22 ന് വിവാഹ ദിനത്തിൽ മേക്കപ്പിടാനായി പുലർച്ചെ കാറിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവതിക്ക് വിവാഹത്തിന് പിന്നാലെ ആദ്യം ലഭിച്ച വാഗ്ദാനമായിരുന്നു സൗജന്യ ചികിത്സയെന്ന പ്രഖ്യാപനം. ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിലാണ് ആവണിക്ക് സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്. 12 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ ചികിത്സയ്ക്കായി ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ. ശസ്ത്രക്രിയക്ക് മുൻകൂറായി വാങ്ങിയ 2.25 ലക്ഷം രൂപ യുവതി ആശുപത്രി വിടും മുൻപ് ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
26
വിവാഹ ദിനത്തിലെ നടുക്കുന്ന അപകടം
Image Credit : Asianet News

വിവാഹ ദിനത്തിലെ നടുക്കുന്ന അപകടം

നവംബർ 22 ന് ഉച്ചയ്ക്ക് 12.15 നും 12.30യ്ക്കും ഇടയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് മണിക്കൂറുകൾ മുൻപ്, പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെട്ടത്. മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം. ഈ സമയത്ത് ആവണിയും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

Related Articles

Related image1
'എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി, പ്രാർത്ഥനകൾക്കും മെസേജുകൾക്കും'; വിവാഹദിനത്തിലെ അപകടവും ഐസിയുവിൽ താലികെട്ടും; നിറചിരിയോടെ ആശുപത്രി വിട്ട് ആവണി
Related image2
ഷാരോണിനെപോലൊരു പാര്‍ട്ണറെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി; ആവണി
36
ആശുപത്രിയിൽ താലികെട്ട്
Image Credit : Asianet News

ആശുപത്രിയിൽ താലികെട്ട്

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ആവണിയെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നത്. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ്. ആലപ്പുഴ തുമ്പോളി വളപ്പില്‍ വീട്ടിൽ വിഎം ഷാരോണാണ് ആവണിയുടെ ജീവിതപങ്കാളി. ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ് ഇദ്ദേഹം.

46
വിവാഹ സമ്മാനമായി സൗജന്യ ചികിത്സ
Image Credit : Asianet News

വിവാഹ സമ്മാനമായി സൗജന്യ ചികിത്സ

അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. നവംബർ 23 ന് ആശുപത്രിയിൽ സർജറിയും നടന്നു. ഈ ശസ്ത്രക്രിയക്ക് പിന്നാലെയാണ് ആശുപത്രി ചെയർമാൻ സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്.

56
വിവാഹ മണ്ഡപത്തിന് പകരം ആശുപത്രി കിടക്ക
Image Credit : Asianet News

വിവാഹ മണ്ഡപത്തിന് പകരം ആശുപത്രി കിടക്ക

നവംബർ 22 ന് വിവാഹ മണ്ഡപത്തിലേക്ക് കയറേണ്ടിയിരുന്ന ആവണി അപ്രതീക്ഷിതമായാണ് ആശുപത്രി കിടക്കയിലേക്ക് എത്തിയത്. നീണ്ട 12 ദിവസമായിരുന്നു ആശുപത്രിയിലെ ചികിത്സ. ന്യൂറോ സർജറി വിഭാഗത്തിൽ നവംബർ 23 ന് തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തുടർ പരിചരണം ആവശ്യമായിരുന്നു. അതിനാലാണ് 12 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടി വന്നത്.

66
ഒപ്പമുണ്ടെന്ന് അറിയിക്കാൻ താലികെട്ട്
Image Credit : Asianet News

ഒപ്പമുണ്ടെന്ന് അറിയിക്കാൻ താലികെട്ട്

ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ആവണിയെ ആംബുലൻസിൽ വീട്ടിലെത്തിച്ചത് വരെ എല്ലാ ചെലവും ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നായിരുന്നു. രോഗം ഭേദമായാൽ ആദ്യം പോവുക ലേക്ക് ഷോര്‍ ആശുപത്രിയിലേക്കായിരിക്കുമെന്ന് ആവണി പറഞ്ഞു. അപകടം അറിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മനസ് ബ്ലാക്ക്ഔട്ട് ആയെന്ന് ഷാരോണ്‍ പറഞ്ഞു. എന്ത് പ്രശ്നം വന്നാലും തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടാകുമെന്ന് ആവണിയെ അറിയിക്കുകയെന്ന തീരുമാനമാണ് താലികെട്ടിലേക്ക് എത്തിച്ചതെന്നും ഷാരോൺ പറഞ്ഞു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

KG
Kiran Gangadharan
2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.in
ആശുപത്രി
അപകടം
 
3rd TEST • SA vs AUS
Stumps
SASA
329 & 387
AUSAUS
429
Day 4
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
Latest Videos
Recommended Stories
Recommended image1
യാത്രക്കാർക്ക് ആശ്വാസ വാർത്ത; കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി
Recommended image2
'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ
Recommended image3
മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
Related Stories
Recommended image1
'എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി, പ്രാർത്ഥനകൾക്കും മെസേജുകൾക്കും'; വിവാഹദിനത്തിലെ അപകടവും ഐസിയുവിൽ താലികെട്ടും; നിറചിരിയോടെ ആശുപത്രി വിട്ട് ആവണി
Recommended image2
ഷാരോണിനെപോലൊരു പാര്‍ട്ണറെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി; ആവണി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved