കിച്ചൻ സ്പോഞ്ചിലെ അണുക്കളെ നീക്കം ചെയ്യാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉള്ളത് കിച്ചൻ സ്പോഞ്ചിലാണ്. അണുക്കളെ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Freepik
സ്പോഞ്ച് കഴുകാം
ഓരോ തവണ ഉപയോഗം കഴിയുമ്പോഴും സ്പോഞ്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. ഇത് സ്പോഞ്ചിൽ പറ്റിപ്പിടിച്ച ഭക്ഷണാവശിഷ്ടങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ഈർപ്പം ഉണ്ടാകരുത്
സ്പോഞ്ച് നന്നായി കഴുകിയതിന് ശേഷം അതിലെ ഈർപ്പത്തെ പൂർണമായും നീക്കം ചെയ്യാനും നന്നായി ഉണക്കാനും മറക്കരുത്.
35
Image Credit : ET
ഉണക്കി ഉപയോഗിക്കാം
സ്പോഞ്ച് നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കാം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ അണുക്കൾ വളരാനും അത് പാത്രങ്ങളിൽ പടരാനും കാരണമാകും.
45
Image Credit : Freepik
അണുവിമുക്തമാക്കാം
സ്പോഞ്ച് നന്നായി കഴുകിയതിന് ശേഷം ചൂട് വെള്ളത്തിൽ മുക്കിവെയ്ക്കുന്നത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും.
ഇടയ്ക്കിടെ സ്പോഞ്ച് ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
55
Image Credit : Freepik
പഴയ സ്പോഞ്ച് മാറ്റാം
സ്പോഞ്ച് കഴുകി വൃത്തിയാക്കി ഉപയോഗിച്ചാലും കൃത്യമായ സമയങ്ങളിൽ പഴയത് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Latest Videos

