വീട്ടിൽ ദുർഗന്ധം വരുന്നതിന്റെ 5 പ്രധാന കാരണങ്ങൾ ഇവയാണ്; ശ്രദ്ധിക്കാം
വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ചില സമയങ്ങളിൽ വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നു. ഇത് നമ്മൾപോലും ശ്രദ്ധിക്കാതെ നിസ്സാരമായ കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാകാം. വീടിനുള്ളിൽ ദുർഗന്ധം വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
മാലിന്യങ്ങൾ നീക്കം ചെയ്യാം
വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മാലിന്യങ്ങൾ കൂടികിടക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുകയും അണുക്കൾ പടരുകയും ചെയ്യുന്നു.
25
Image Credit : Getty
വായുസഞ്ചാരം ഇല്ലാത്തത്
വീടിനുള്ളിൽ നല്ല രീതിയിൽ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വായു തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
35
Image Credit : Getty
വൃത്തിയാക്കാത്ത പാത്രങ്ങൾ
അഴുക്കുള്ള പാത്രങ്ങൾ അടുക്കളയിൽ വൃത്തിയാക്കാതെ കൂട്ടിയിടുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
45
Image Credit : Getty
വൃത്തി ഇല്ലാതിരിക്കുക
വീടിനകം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കിടക്കുമ്പോഴും വീടിനുള്ളിൽ നിന്നും ദുർഗന്ധം വരാറുണ്ട്.
55
Image Credit : Getty
നനവുള്ള വസ്ത്രങ്ങൾ
വീടിനുള്ളിൽ നനവുള്ള വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നത് ഒഴിവാക്കാം. ഇത് ദുർഗന്ധത്തിന് വഴിയൊരുക്കുന്നു. ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
Latest Videos

