അടുക്കളയിൽ ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 5 വസ്തുക്കൾ ഇതാണ്
ഇഷ്ടപ്പെട്ട സാധനങ്ങൾ എത്ര കാലംവരേയും നമ്മൾ ഉപയോഗിക്കാറുണ്ട്. അതെത്ര പഴകിയാലും ഉപയോഗിക്കാൻ നമുക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എന്നാൽ ഈ വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കരുത്, കാരണം ഇതാണ്.
15

Image Credit : Getty
കട്ടിങ് ബോർഡ്
തടി, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ഒഴിവാക്കാം. കാരണം ഇതിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
25
Image Credit : freepik
പ്ലാസ്റ്റിക് പാത്രങ്ങൾ
കാലക്രമേണ പ്ലാസ്റ്റിക് പാത്രങ്ങളിൽ കേടുപാടുകൾ ഉണ്ടാവുകയും പ്ലാസ്റ്റിക്കിലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു.
35
Image Credit : Freepik
അടുക്കള സ്പോഞ്ച്
സ്പോഞ്ചിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്ന് ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കാൻ പാടില്ല.
45
Image Credit : Getty
നോൺ സ്റ്റിക് പാൻ
പഴക്കമുള്ള നോൺ സ്റ്റിക് പാൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പോറലുള്ള നോൺ സ്റ്റിക് പാനിൽ നിന്നും വിഷാംശങ്ങൾ പുറന്തള്ളാൻ സാധ്യത കൂടുതലാണ്.
55
Image Credit : Getty
സുഗന്ധവ്യഞ്ജനങ്ങൾ
ദിവസങ്ങൾ കഴിയുംതോറും സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ഇത് ഉപയോഗിക്കരുത്.
Latest Videos

