സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ; ഇവ മറക്കാതെ ശ്രദ്ധിക്കുക
സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ സൈബര്‍ സുരക്ഷ വളരെ പ്രധാനമാണ്. മോശം പോസ്റ്റുകളും കമന്‍റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ലക്ഷ്യംവച്ചുണ്ടാകാറുണ്ട്. അതിനാല്‍, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
പ്രൈവസി സെറ്റിംഗ്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരമാവധി പ്രൈവറ്റ് ആയി സെറ്റ് ചെയ്യുക. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം അക്കൗണ്ട് പ്രൈവറ്റാക്കി സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്.
ആര്‍ക്കൊക്കെ കാണാം?
സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങളുടെ പോസ്റ്റും കമന്‍ററുകളും കാണാനാവുന്നവരുടെ എണ്ണം നിയന്ത്രിക്കുക. നിങ്ങളുടെ പോസ്റ്റുകളും കമന്‍റുകളും ആരിലേക്കൊക്കെ എത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്.
ഇന്‍ബോക്‌സിലും ജാഗ്രത
ആര്‍ക്കൊക്കെ നിങ്ങളുടെ ഇന്‍ബോക്‌സിലേക്ക് മെസേജുകള്‍ അയക്കാം എന്നതിലും നിയന്ത്രണങ്ങള്‍ വരുത്തുക. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രം നിങ്ങള്‍ക്ക് മെസേജ് അയക്കാനുള്ള അവസരം നല്‍കുന്നതാണ് നല്ലത്.
വ്യക്തിവിവരങ്ങള്‍ പങ്കുവെക്കേണ്ട
ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ അനവശ്യമായി പങ്കുവെക്കാതിരിക്കുക. അഥവാ ആര്‍ക്കെങ്കിലും സോഷ്യല്‍ മീഡിയ വഴി ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടിവന്നാല്‍ അതിന്‍റെ കാരണവും ആവശ്യവും പരിശോധിച്ച് ഉറപ്പുവരുത്തുക.
സംശയം തോന്നിയാല്‍...
നിങ്ങള്‍ക്ക് സംശയാസ്‌പദമായി തോന്നുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും കമന്‍റുകളുടെയും മെസേജുകളുടെയും സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സൂക്ഷിക്കുക, ഇമെയിലുകളും മെസേജുകളും പോസ്റ്റുകളും സേവ് ചെയ്യുന്നതും ഗുണകരമായേക്കും.
യൂസര്‍നെയിം കുറിക്കാം
സംശയാസ്‌പദമായ അക്കൗണ്ടുകളുടെ യൂസര്‍നെയിം രേഖപ്പെടുത്തുക. എഫ്‌ബിയിലും ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമെല്ലാം മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ നോക്കിയാല്‍ യൂസര്‍നെയിം ദൃശ്യമാകുന്നതാണ്.
പേരന്‍റല്‍ കണ്‍ട്രോള്‍
കുട്ടികളുടെയും കൗമാരക്കാരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പേരന്‍റല്‍ കണ്‍ട്രോള്‍ ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

