സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ ചെറു നിക്ഷേപ പദ്ധതികള്‍ ഇപ്പോള്‍് 7% മുതല്‍ 8.2% വരെ പലിശയാണ് നല്‍കുന്നത്. നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന 5 പ്രധാന പദ്ധതികള്‍ ഇതാ
ഓഹരി വിപണിയിലെ ഉയര്‍ന്ന റിസ്‌ക് അപേക്ഷിച്ചു നോക്കുമ്പോള്‍ പല സാധാരണക്കാര്‍ക്കും ഇന്നും പ്രിയം സുരക്ഷിതമായ നിക്ഷേപങ്ങളോടാണ്. പണം സുരക്ഷിതമായി ഇരിക്കുകയും നിശ്ചിത വരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു മാര്‍ഗമാണ് തേടുന്നതെങ്കില്‍, പോസ്റ്റ് ഓഫീസിലെ ചെറുകിട നിക്ഷേപ പദ്ധതികള്‍ പരിഗണിക്കാവുന്നതാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ ചെറു നിക്ഷേപ പദ്ധതികള്‍ ഇപ്പോള്‍് 7% മുതല്‍ 8.2% വരെ പലിശയാണ് നല്‍കുന്നത്.
ദീര്‍ഘകാല ആവശ്യങ്ങള്‍ക്കും പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്കുമായി ഈ പദ്ധതികളെല്ലാം പ്രയോജനപ്പെടുത്താം. നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന 5 പ്രധാന പദ്ധതികള്‍ ഇതാ
1. സുകന്യ സമൃദ്ധി അക്കൗണ്ട് - 8.2% പലിശ
പെണ്‍കുട്ടികളുടെ സാമ്പത്തിക ഭാവിക്കുവേണ്ടിയുള്ള പദ്ധതിയാണിത്
പലിശ നിരക്ക്: 8.2% (വാര്‍ഷികമായി കണക്കാക്കുന്നു).
നിക്ഷേപം: ഒരു വര്‍ഷം 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കാലാവധി: അക്കൗണ്ട് തുറന്ന് 21 വര്‍ഷത്തിന് ശേഷം പണം പിന്‍വലിക്കാം.
2. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം - 8.2% പലിശ
വിരമിച്ചവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പദ്ധതി.
പലിശ നിരക്ക്: 8.2%
നിക്ഷേപം: 1,000 മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കാലാവധി: 5 വര്‍ഷം. ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാവുന്നതാണ്.
3. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് - 7.7% പലിശ
നികുതിയിളവ് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുള്ള നിക്ഷേപ പദ്ധതി
പലിശ നിരക്ക്: 7.7% (വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്നു, എന്നാല്‍ പണം കാലാവധിക്ക് ശേഷം മാത്രം നല്‍കുന്നു).
നിക്ഷേപം: നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല.
കാലാവധി: 5 വര്‍ഷം.
4. മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് - 7.5% പലിശ
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഹ്രസ്വകാല നിക്ഷേപ പദ്ധതി
പലിശ നിരക്ക്: 7.5% (ഓരോ പാദത്തിലും പലിശ കണക്കാക്കുന്നു).
നിക്ഷേപം: 1,000 മുതല്‍ 2 രൂപ ലക്ഷം വരെ.
കാലാവധി: 2 വര്‍ഷം. പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്ക് ഇത് മികച്ചതാണ്.
5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- 7.1% പലിശ
പലിശ നിരക്ക്: 7.1% (വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്നു).
നിക്ഷേപം: ഒരു സാമ്പത്തിക വര്‍ഷം 500 മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കാലാവധി: 15 വര്‍ഷം. ഒറ്റത്തവണയായോ തവണകളായോ പണം അടയ്ക്കാം.


