വിവാഹ വിപണിയും സ്വർണവില കുറയുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ വില കൂടുന്നത് വിവാഹ വിപണിയെ ആശങ്കലാഴ്ത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറ‍ഞ്ഞു. രാവിലെ വിലയിൽനേരിയ ഇടിവുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വില വീണ്ടും കുറഞ്ഞു. രാവിലെ 240 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചയ്ക്ക് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില 95,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,920 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

ഇന്ന് ഒറ്റ ദിവസംകൊണ്ട് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം നൽകുന്നുണ്ട്. വിവാഹ വിപണിയും വില കുറയുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ വില കൂടുന്നത് വിവാഹ വിപണിയെ ആശങ്കലാഴ്ത്തിയിരുന്നു. അതേസമയം, വെള്ളി വില സ്ഥിരത പുലർത്തിയിട്ടുണ്ട്. ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 190,000 രൂപയുമാണ്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. 

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11865 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9760 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7600 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4905 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി.