വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു.
കൊവിഡ് 19 രോഗത്തോടുള്ള ( Covid 19 Disease ) പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകള്‍ പല വെല്ലുവിളികളും ഉയര്‍ത്തി. രോഗവ്യാപനത്തിന്‍റെ തോതിലും രോഗതീവ്രതയുടെ കാര്യത്തിലുമെല്ലാം ( Covid Symptoms ) ഓരോ വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു.
വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു.
കൊവിഡ് രോഗവുമായി ( Covid 19 Disease ) ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശരോഗമാണെന്ന സ്ഥിരീകരണമായിരുന്നു വന്നിരുന്നത്. എങ്കില്‍ പിന്നീടിത് പല അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടു. ഇതിന് അനുസരിച്ച് രോഗലക്ഷണങ്ങളുടെ പട്ടികയും മാറിവന്നു.
ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍ 'Gut' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട രോഗികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും പഠനം പറയുന്നു. രോഗം പിടിപെടാനുള്ള സാധ്യത മാത്രമല്ല, രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ഇക്കൂട്ടരില്‍ കൂടുതലാണത്രേ.
ഇതിന് പുറമെ ലോംഗ് കൊവിഡ് ( കൊവിഡിന് ശേഷവും ദീര്‍ഘകാലത്തേക്ക് കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥ) സാധ്യതയും ഇവരില്‍ കൂടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പേരും പിന്നീട് നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് ലോംഗ് കൊവിഡ്.
വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുന്നത് നമ്മുടെ ശരീരത്തില്‍ ആകെയും ആവരണമെന്ന പോലെ നില്‍ക്കുന്ന 'എപ്പിത്തീലിയം' എന്ന ഭാഗത്തിന് കേട് സംഭവിക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് ശരീരകോശങ്ങളില്‍ 'എസിഇ2' എന്ന എന്‍സൈം കൂട്ടുന്നു. ഈ എന്‍സൈമിലേക്കാണ് കൊവിഡ് രോഗകാരിയായ വൈറസ് വന്ന് ഒട്ടുന്നത്. ഈ രീതിയിലാണ് വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹം ബാധിക്കപ്പെടുന്നത് കൊവിഡ് അണുബാധയ്ക്ക് കാരണമായി തീരുന്നത്.
ഇത്തരത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ ലക്ഷണങ്ങളിലും ( Covid Symptoms ) നേരിയ വ്യതിയാനങ്ങള്‍ കാണാം. പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തളര്‍ച്ച പോലുള്ള പൊതു ലക്ഷണങ്ങള്‍ക്കൊപ്പമോ അല്ലാതെയോ നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനമില്ലായ്മ, വന്‍കുടല്‍വീക്കം, ഏമ്പക്കം, കുടലില്‍ അണുബാധ, വറ്റിനകത്ത് രക്തസ്രാവം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നു.
Also Read:- കൊവിഡിനെക്കാള്‍ ഭീകരനാണോ മങ്കിപോക്സ്?
കൊവിഡ് ബാധിക്കപ്പെട്ട ശേഷം നിങ്ങളില്‍ ഈ മാറ്റം ഉണ്ടായിട്ടുണ്ടോ? പരിശോധിക്കാം... കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന അവസ്ഥയെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം ഇത് നീണ്ടുനില്‍ക്കാം. 'ലോംഗ് കൊവിഡി'ല്‍ ഏറെ പേരെ വിഷമത്തിലാക്കുന്നൊരു പ്രശ്നമാണ് 'ബ്രെയിന്‍ ഫോഗ്'. ഇത് എന്തുതരം പ്രശ്നമാണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം... Read More...
