അമിനോ ആസിഡുകളും പ്രോട്ടീനുകളും കൊണ്ടും സമ്പുഷ്മായ കഞ്ഞി വെള്ളം മുടിയിഴകളെ ശക്തിപ്പെടുത്തുക ചെയ്യുന്നു. പതിവായി കഞ്ഞി വെള്ളം കൊണ്ട് തല കഴുകുന്നത് മുടി പൊട്ടൽ, അറ്റം പിളരൽ എന്നിവ കുറയ്ക്കുന്നു.
മുടികൊഴിച്ചിൽ സ്ത്രീകളെയും പുരുഷന്മാരേയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ്. പലപ്പോഴും അമിതമായ മുടികൊഴിച്ചിൽ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് കഞ്ഞി വെള്ളം. തിളക്കമുള്ളതും ശക്തവുമായ മുടിയ്ക്ക് കഞ്ഞി വെള്ളം പതിവായി മികച്ചതാണ്.
പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെള്ളം മുടിയെയും തലയോട്ടിയെയും പോഷിപ്പിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
അമിനോ ആസിഡുകളും പ്രോട്ടീനുകളും കൊണ്ടും സമ്പുഷ്മായ കഞ്ഞി വെള്ളം മുടിയിഴകളെ ശക്തിപ്പെടുത്തുക ചെയ്യുന്നു. പതിവായി കഞ്ഞി വെള്ളം കൊണ്ട് തല കഴുകുന്നത് മുടി പൊട്ടൽ, അറ്റം പിളരൽ എന്നിവ കുറയ്ക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നതിനോ നേർത്തതാക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കുന്നു.
കഞ്ഞി വെള്ളത്തിലെ ഏറ്റവും ഫലപ്രദമായ പോഷകങ്ങളിലൊന്നാണ് ഇനോസിറ്റോൾ. ഇത് ഫോളിക്കിളുകളെ പോഷിപ്പിക്കുകയും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ഒരു കപ്പ് കഞ്ഞി വെള്ളത്തിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തല നന്നായി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.
കറിവേപ്പില പേസ്റ്റും അൽപം കഞ്ഞി വെള്ളവും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും മുടിയ്ക്ക് ഏറെ ഗുണകരമായ ഹെയർ പായ്ക്കാണ്. മുടി വളരാൻ ഇതേറെ നല്ലതാണ്. കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
