25 മുതൽ 30 ശതമാനം വരെ ഇന്ത്യക്കാർ വെരിക്കോസ് വെയിൻ പ്രശ്നം നേരിടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. കാലിലുണ്ടാകുന്ന പെട്ടെന്നുള്ള വേദനയും നീരും പോലുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്.
നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻസ് (varicose veins). പലരും ഇതിനെ പാരമ്പര്യമായോ അല്ലെങ്കിൽ ജീവിതത്തിന്റെ ഭാഗമായോ കരുതി അവഗണിക്കാറുണ്ടെങ്കിലും, ഈ അവസ്ഥയുള്ളവർ ഇതിനെ അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു.
ചർമ്മത്തിലൂടെ പുറത്തേക്ക് കാണാവുന്ന വിധത്തിൽ വലുതായ ഞരമ്പുകളാണ് 'വരിക്കോസ് വെയിനുകൾ' (varicose veins) എന്ന് പറയുന്നത്.; ഇവ നീലയോ വയലറ്റ് നിറത്തിലോ ഉള്ള, പിരിഞ്ഞതും കെട്ടുകൾ പോലെ തോന്നിക്കുന്നതുമായ ഞരമ്പുകളായി കാണപ്പെടാം. ശരീരത്തിന്റെ ഏത് ഭാഗത്തും ഇവ ഉണ്ടാകാമെങ്കിലും കാലുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. വരിക്കോസ് വെയിനുകളുടെ ഒരു വിഭാഗമായ 'ഹെമറോയിഡുകൾ' (അർശസ്), ഗർഭകാലത്ത് മലദ്വാരത്തിന് ചുറ്റുമോ യോനീഭാഗത്തോ ആയി പ്രത്യക്ഷപ്പെടാം.
25 മുതൽ 30 ശതമാനം വരെ ഇന്ത്യക്കാർ വെരിക്കോസ് വെയിൻ പ്രശ്നം നേരിടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. കാലിലുണ്ടാകുന്ന പെട്ടെന്നുള്ള വേദനയും നീരും പോലുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിനായി ഡോപ്ലർ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയരാകാൻ നിർദ്ദേശിക്കുകയും ചെയ്തു.
ചികിത്സിച്ചില്ലെങ്കിൽ, രോഗം അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ചർമ്മത്തിന്റെ നിറം മാറാൻ തുടങ്ങും. കാലുകൾ കറുത്ത നിറത്തിലാകുകയും കാലിൽ വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഏറ്റവും ഗുരുതരമായ സാധ്യത എന്തെന്നാൽ, കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയും (clots) അവ ഹൃദയത്തിലേക്ക് നീങ്ങുകയും ചെയ്തേക്കാം എന്നതാണ്.
വളരെ നേരത്തെ തന്നെ നിങ്ങൾ 'ഡോപ്ലർ' എന്ന് വിളിക്കപ്പെടുന്ന പരിശോധന നടത്തണം. ഇതൊരു അൾട്രാസൗണ്ട് പോലെയാണ്. രക്തം ഒരിടത്ത് കെട്ടിക്കിടക്കുന്നുണ്ടോ ഇല്ലയോ എന്ന് വളരെ ലളിതമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. പ്രായം, തൊഴിൽ എന്നിവയ്ക്കനുസരിച്ച് ഇതിന്റെ വ്യാപനത്തിൽ വ്യത്യാസമുണ്ടാകാമെങ്കിലും, നാല് മുതിർന്നവരിൽ ഒരാൾക്കെങ്കിലും വരിക്കോസ് വെയിൻ (varicose veins) ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സ്ത്രീകളിലും മുതിർന്നവരിലും അമിതവണ്ണമുള്ളവരിലും ദീർഘനേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്ന് ആകാശ് ഹെൽത്ത്‌കെയറിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. അഭിഷേക് ബൻസാൽ പറയുന്നു.


