കുട്ടികളില്‍ മാത്രമല്ല പ്രായപൂര്‍ത്തിയെത്തിയ ചില കൗമാരക്കാരിലും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിച്ചു കിടക്ക നനയ്ക്കുന്ന ശീലമുണ്ട്. മിക്കവരുടെ കാര്യത്തിലും ഇതിന്റെ യഥാര്‍ഥ കാരണം അറിയില്ല.  

കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് സാധാരണ പ്രശ്നമാണ്. ഇതൊരു രോഗമല്ല, പലപ്പോഴും പ്രായമാകുമ്പോൾ തനിയെ മാറുന്ന ഒരു ശീലമാണിത്. ബ്ലാഡർ വികാസത്തിലെ കാലതാമസം, ആഴത്തിലുള്ള ഉറക്കം, ഹോർമോൺ വ്യത്യാസങ്ങൾ, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ മലബന്ധം എന്നിവ ഇതിന് കാരണമാകാം.

Add Asianetnews as a Preferred SourcegooglePreferred

കുട്ടികളിൽ മാത്രമല്ല പ്രായപൂർത്തിയെത്തിയ ചില കൗമാരക്കാരിലും ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിച്ചു കിടക്ക നനയ്ക്കുന്ന ശീലമുണ്ട്. മിക്കവരുടെ കാര്യത്തിലും ഇതിന്റെ യഥാർഥ കാരണം അറിയില്ല. പക്ഷെ, അവിചാരിതമായി സംഭവിക്കുന്ന ഈ പ്രവൃത്തി കുട്ടികളിൽ ചമ്മൽ, നാണം, ആത്മവിശ്വാസം കുറയൽ എന്നിവക്ക് കാരണമായി മാറുന്നുണ്ട്.

ആറ് വയസ്സിനു മുകളിലുള്ള ഒരു കുട്ടി ഉറക്കത്തിൽ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നത് തുടരുമ്പോഴാണ് nocturnal enuresis എന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികൾക്ക് ഉറക്കത്തിൽ നിന്നും ടോയ്‌ലറ്റിൽ പോകാനുള്ള മടികൊണ്ട് മനപ്പൂർവ്വം കിടക്കയിൽ മൂത്രമൊഴിക്കുന്നതാണ് എന്നാണ് മിക്കവാറും ഉള്ള കുറ്റപ്പെടുത്തൽ. സത്യത്തിൽ ഇത് പ്രത്യേകമായ കാരണം കൊണ്ടല്ല പ്രത്യേകമായ സാഹചര്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. ഈ വൈകല്യത്തിന് കാരണം വേദനയോ ഉള്ളിലുള്ള എന്തെങ്കിലും അലട്ടലുകളോ ആകാം.

പ്രധാനമായും രണ്ടു തരം കുട്ടികളിലാണ്‌ കിടക്കയിൽ മൂത്രമൊഴിക്കൽ സംഭവിക്കുന്നത്. ഒന്ന്, മൂത്രസഞ്ചിയെ നിയന്ത്രിക്കാൻ കഴിവില്ലാത്തവരിൽ. രണ്ടാമത്, മൂത്രസഞ്ചിയെ നിയന്ത്രിക്കാൻ കഴിവുണ്ടായിരിക്കും പക്ഷേ മിക്കപ്പോഴും ആ നിമിഷം അവർക്ക് കൈവിട്ടുപോകുന്നവരിൽ.

രാത്രിയിൽ ഉറക്കത്തിലുള്ള മൂത്രമൊഴിക്കൽ എങ്ങനെ മാറ്റിയെടുക്കാം

രാത്രി ഉറങ്ങാൻ പോകും മുൻപ് കുട്ടിയെ നിർബന്ധമായും ടോയ്‌ലറ്റിൽ മൂത്രം ഒഴിപ്പിച്ചിരിക്കണം.

രാത്രിയിൽ കുട്ടികൾക്ക് കുറച്ചു വെള്ളം കുടിക്കാൻ നൽകിയാൽ മതിയാകും.

പത്തു വയസ്സിനു ശേഷവും ഈ ശീലം തുടരുകയാണെങ്കിൽ ഡോക്ടറെ കാണിച്ചു മൂത്രനാളിയിൽ എന്തെങ്കിലും അണുബാധയോ മൂത്രത്തിൽ പ്രമേഹമോ ഉണ്ടോയെന്നു പരിശോധിപ്പിക്കുക.

മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ തന്നെ ഒഴിക്കാതെ കുറച്ചു സമയം പിടിച്ചു നിർത്തിയതിനു ശേഷം ഒഴിച്ചു ശീലിക്കാൻ കുട്ടിയോട് പറയുക.