Asianet News MalayalamAsianet News Malayalam

ചുണ്ടുകൾക്ക് ഭം​ഗിയും ആരോഗ്യവും ലഭിക്കാൻ ബീറ്റ്റൂട്ട് ഈ രീതിയിൽ ഉപയോ​ഗിക്കാം

ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചുണ്ടുകളിലെ വരകൾ കുറയ്ക്കാൻ സഹായിക്കുന്നു.

beetroot can be applied like this to get beautiful and healthy lips
Author
First Published Nov 11, 2022, 5:59 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ട് വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ചർമ്മത്തിന് തിളക്കവും നിറവും നൽകുന്ന അത്തരത്തിലുള്ള ഒരു സൂപ്പർ ഘടകമാണ്. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു.

ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചുണ്ടുകളിലെ വരകൾ കുറയ്ക്കാൻ സഹായിക്കുന്നു.

'ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു...'- ജൂനോസ്‌ക്യൂ ക്ലിനിക്കിലെ കോസ്‌മെറ്റോളജിസ്റ്റ് കിരൺ ഭട്ട് പറയുന്നു.

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ബീറ്റ്റൂട്ട് പ്രകൃതിദത്തമായ ലിപ് ബാം ആയി പ്രവർത്തിക്കുന്നു. കടയിൽ നിന്ന് വാങ്ങുന്ന ലിപ് ബാമുകളിൽ വിവിധ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവ ചുണ്ടുകളെ കറുപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യും. ഒരു കഷ്ണം ബീറ്റ്റൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് 15 മുതൽ 20 മിനിറ്റ് വരെ സൂക്ഷിക്കുക. അതിനുശേഷം ഇത് പുറത്തെടുത്ത് ചുണ്ടുകളിൽ പുരട്ടുക. ആ കഷ്ണം  ചുണ്ടുകളിൽ കുറച്ച് നിമിഷം പുരട്ടുക. ചുണ്ടുകൾക്ക് സ്വാഭാവിക പിങ്ക് നിറം ലഭിക്കും.

തിളക്കമുള്ള ചുണ്ടുകൾ ലഭിക്കാൻ ഒരു ടീസ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസിൽ ഒരു ടീസ്പൂൺ നാരങ്ങ നീര് കലർത്തുക. ശേഷം ചുണ്ടിൽ പുരട്ടുക. 15 മിനുട്ട് ഇട്ട ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. ബീറ്റ്റൂട്ടിന്റെയും നാരങ്ങയുടെയും വിറ്റാമിൻ സി ഗുണങ്ങൾ ചുണ്ടുകൾക്ക് തിളക്കം നൽകും.

 

beetroot can be applied like this to get beautiful and healthy lips

 

' ഒരു ബീറ്റ്റൂട്ട് അരിഞ്ഞ് അതിൽ നിന്ന് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. കുറച്ച് റോസ് വാട്ടറും കുറച്ച് ചേർക്കുക. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം ചുണ്ടിൽ പുരട്ടുക. 20 മിനിറ്റ് ചുണ്ടിൽ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഈ ലിപ് മാസ്ക് മികച്ച ഹൈഡ്രേറ്ററായി പ്രവർത്തിക്കുകയും  ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുകയും ചെയ്യുന്നു...'- ഭട്ട് കൂട്ടിച്ചേർക്കുന്നു. 

ചുണ്ടുകള്‍ ഭംഗിയാക്കാം; വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് പൊടിക്കൈകള്‍...

ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി, ഇരുമ്പ്, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായകമാണ്. ബീറ്റ്റൂട്ട് ചർമ്മത്തിന് ധാരാളം ഗുണങ്ങളുണ്ട്. ബീറ്റ്റൂട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും ഭട്ട് പ‍റയുന്നു.

വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള ചേരുവകളിൽ ഒന്നാണ്, ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി സ്വാഭാവികമായും ഉയർന്നതാണ്. ഇത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

വരണ്ട ചർമ്മം അമിതമായ എണ്ണമയമുള്ള ചർമ്മം പോലെ തന്നെ അലോസരപ്പെടുത്തും. ബീറ്റ്റൂട്ടിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ അധികം എണ്ണമയമുള്ളതാക്കാതെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസിലെ പൊട്ടാസ്യം കണ്ണിന് താഴെയുള്ള ഭാഗത്ത് പുരട്ടുമ്പോൾ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണുകൾക്ക് താഴെയുള്ള ഭാഗത്ത് എന്തെങ്കിലും പുരട്ടുമ്പോൾ ശ്രദ്ധിക്കുക. ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ കണ്ണിൽ വരുന്നില്ലെന്ന് ഉറപ്പാക്കുക. 

പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട എട്ട് 'സൂപ്പര്‍ ഫുഡ്സ്'...

 

Follow Us:
Download App:
  • android
  • ios