Asianet News MalayalamAsianet News Malayalam

രാവിലത്തെ വെയിൽ കൊള്ളുന്നത് നല്ലതാണ്, കാരണം

സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് (UV) രശ്മികൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചർമ്മ അവസ്ഥകളുമായി ബന്ധപ്പെട്ട ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നതായി പഠനത്തിൽ തെളിഞ്ഞതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ​ഗവേഷകനായ ഡോ. സാറാ ജോൺസൺ കോൺവേ പറഞ്ഞു. 

benefits of sunlight for your health rse
Author
First Published May 30, 2023, 1:26 PM IST

നല്ല ആരോഗ്യം നിലനിർത്തുന്നതിൽ സൂര്യപ്രകാശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൂടാതെ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് സൂര്യാഘാതം, ചർമ്മ കാൻസറിനുള്ള സാധ്യത തുടങ്ങിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെങ്കിലും ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ​ഗവേഷകർ പറയുന്നു. 

സോറിയാസിസ്, എക്സിമ പ്രശ്നങ്ങൾ നേരിടുന്നവരിൽ അടുത്തിടെ ഒരു കൂ‌ട്ടം ​ഗവേഷകർ പഠനം നടത്തി. പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും സോറിയാസിസ്, എക്സിമ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സൂര്യപ്രകാശം സഹാ‌യിച്ചതായി ​പഠനത്തിൽ പറയുന്നു.  സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് (UV) രശ്മികൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ ചർമ്മ അവസ്ഥകളുമായി ബന്ധപ്പെട്ട ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ, എന്നിവ കുറയ്ക്കുന്നതായി പഠനത്തിൽ തെളിഞ്ഞതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ​ഗവേഷകനായ ഡോ. സാറാ ജോൺസൺ കോൺവേ പറഞ്ഞു. 

'സ്കിൻ കാൻസർ, അകാല വാർദ്ധക്യ സാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം സോറിയാസിസും എക്സിമയും ഉള്ള രോഗികളെ സൂര്യപ്രകാശം ഒഴിവാക്കാൻ പരമ്പരാഗതമായി പറയുന്നു. എന്നിരുന്നാലും, ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സൂര്യപ്രകാശം യഥാർത്ഥത്തിൽ ഈ അവസ്ഥകളിൽ നല്ല സ്വാധീനം ചെലുത്തുകയും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും എന്നാണ്...'- ഡോ. സാറാ ജോൺസൺ പറഞ്ഞു.

സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു. മാത്രമല്ല,   ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില്‍ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസം മുഴുവനും നല്ല ഉന്മേഷം ലഭിക്കാന്‍ സൂര്യപ്രകാശം സഹായിക്കും. 

50 വയസിന് താഴെയുള്ളവരില്‍ വൻകുടൽ കാൻസർ കൂടുന്നതിന് പിന്നിലെ കാരണം ; പഠനം


 

Follow Us:
Download App:
  • android
  • ios