ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കടലമാവ്. വീട്ടിൽ തന്നെ പരീക്ഷിക്കാം കടലമാല് കൊണ്ടുള്ള ഫേസ് പാക്കുകൾ.
അമിതമായി വെയിൽ കൊള്ളുന്നതും അന്തരീക്ഷ മലിനീകരണവുമൊക്കെ വിവിധ ചർമ്മ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. വെയിൽ കൊള്ളുന്നത് മൂലം ചർമ്മത്തിൻ്റെ നിറം മങ്ങുകയും അതുപോലെ മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. മുഖത്തെ കറുപ്പും വരണ്ട ചർമ്മവും മാറ്റാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കടലമാവ്. വീട്ടിൽ തന്നെ പരീക്ഷിക്കാം കടലമാല് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി നല്ല നിറം നൽകാൻ കടലമാവ് ഏറെ സഹായിക്കും. ഒരു സ്പൂൺ കാപ്പി പൊടിയും അൽപം റോട്ട് വാട്ടറും കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും. കാപ്പി പൊടിയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നതാണ്.
രണ്ട്
ചർമ്മ സംരക്ഷണത്തിലെ ഏറ്റവും മികച്ചൊരു ഘടകമാണ് പാൽ. മുഖക്കുരുവിനെ പ്രതിരോധിക്കാനും പാടുകൾ മാറ്റാനും പാൽ ഉപയോഗിക്കാവുന്നതാണ്. ഒരു സ്പൂൺ പാലും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.
മൂന്ന്
രണ്ട് സ്പൂൺ തക്കാളി നീരും അൽപം കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തക്കാളിയിൽ ഉയർന്ന അളവിലുള്ള ജലാംശം ഉള്ളതിനാൽ ചർമ്മത്തിന് ഗുണം ചെയ്യും. ഇത് ജലാംശം നൽകാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ലൈക്കോപീൻ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.


