മനുഷ്യന്റെ നടത്തവും ശരീരത്തിന്റെ സന്തുലിതാവസ്ഥയും പൂർണ്ണമായും തലച്ചോറിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഡിമെൻഷ്യ ബാധിക്കുന്നതോടെ ആളുകളുടെ ചുവടുവെപ്പുകൾ അസമവും ചെറുതുമായി മാറുന്നു.

മോശം ഉറക്കം നമ്മുടെ ജോലിയെയും, രോഗപ്രതിരോധ ശേഷിയെയും, വിശപ്പിനെയും തുടങ്ങി ആരോഗ്യത്തെ നന്നായി ബാധിക്കുന്നു. ഇത് ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടും. ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടത്തത്തിലും സന്തുലിതാവസ്ഥയിലുമുള്ള മാറ്റം

മനുഷ്യന്റെ നടത്തവും ശരീരത്തിന്റെ സന്തുലിതാവസ്ഥയും പൂർണ്ണമായും തലച്ചോറിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഡിമെൻഷ്യ ബാധിക്കുന്നതോടെ ആളുകളുടെ ചുവടുവെപ്പുകൾ അസമവും ചെറുതുമായി മാറുന്നു. ഇത് അവർ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുക എന്നത് തലച്ചോർ നിയന്ത്രിക്കുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ഡിമെൻഷ്യ കടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ രോഗികൾക്ക് ഭക്ഷണം വിഴുങ്ങാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നു.

മൂത്രസഞ്ചിയിലെ നിയന്ത്രണം നഷ്ടപ്പെടുക

ഡിമെൻഷ്യയുടെ തുടക്കത്തിൽ മൂത്രസഞ്ചിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അടിക്കടി മൂത്രമൊഴിക്കണമെന്ന് തോന്നുകയും ചെയ്യാം. രോഗം കൂടുന്നതിനനുസരിച്ച് ഈ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി കുറയുകയും മൂത്രം അടക്കിനിർത്താൻ കഴിയാതെ വരികയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ മലവിസർജ്ജനത്തിന്മേലുള്ള നിയന്ത്രണവും നഷ്ടപ്പെടാം.

ഉറക്കമില്ലായ്മ

ഡിമെൻഷ്യ ബാധിച്ചവർക്ക് എളുപ്പത്തിൽ ഉറങ്ങാനോ ദീർഘനേരം ഉറക്കം നിലനിർത്താനോ കഴിയില്ല. ഉറക്കക്കുറവ് തലച്ചോറിലെ പ്രോട്ടീനുകളെ പുറന്തള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും രോഗാവസ്ഥ കൂടുതൽ വഷളാക്കുകയും ചെയ്യും.

ഓർമ്മ പരിശോധന മാത്രം പോരാ

സാധാരണയായി പ്രായമായവരിൽ മറവി രോഗം കണ്ടെത്താൻ ഓർമ്മശക്തിയും സംസാരിക്കാനുള്ള ശേഷിയുമാണ് പരിശോധിക്കാറുള്ളത്. എന്നാൽ ഒരാളുടെ തലച്ചോറിന്റെ ആരോഗ്യം കൃത്യമായി മനസ്സിലാക്കാൻ അയാളുടെ മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം കൂടി വിലയിരുത്തേണ്ടത് അനിവാര്യമാണ്.