40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കേസുകൾ കൂടി വരുന്നുണ്ട്. ഈ പ്രവണത വളരെയധികം ആശങ്കാജനകമാണെന്ന് ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ആദിത്യ സരിൻ പറയുന്നു.

എല്ലാവരും ഏറെ പേടിയോടെ നോക്കി കാണുന്ന രോ​ഗമാണ് ക്യാൻസർ. അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്. സാധാരണ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറുകയും പെരുകുകയും വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അവ സംഭവിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കൂടി വരുന്നതായി വിദ​ഗ്ധർ പറയുന്നു. തെറ്റായ ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ, രോഗനിർണയം വൈകുന്നത് എന്നിവ കാരണം 40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കൂടുതലായി കാണപ്പെടുന്നു.

40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കേസുകൾ കൂടി വരുന്നുണ്ട്. ഈ പ്രവണത വളരെയധികം ആശങ്കാജനകമാണെന്ന് ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ആദിത്യ സരിൻ പറയുന്നു. ജനിതകശാസ്ത്രം ഇപ്പോഴും ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ക്യാൻസറിന് പ്രധാന പങ്ക് വഹിക്കുന്നതായി ഡോ. ​​സരിൻ പറയുന്നു.

ഉദാസീനമായ ശീലങ്ങൾ, വിട്ടുമാറാത്ത സമ്മർദ്ദം, ഹോർമോൺ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളുമായുള്ള വർദ്ധിച്ചുവരുന്ന സമ്പർക്കം, വർദ്ധിച്ചുവരുന്ന മലിനീകരണ തോത്, സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോ​ഗം എന്നിവയെല്ലാം ക്യാൻസർ സാധ്യത കൂട്ടുന്നതിന് കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രാരംഭ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കുമെന്ന് ഡോ. ആദിത്യ പറഞ്ഞു. ഇന്ന്, സ്തനാർബുദം, വൻകുടൽ ക്യാൻസർ, സെർവിക്കൽ ക്യാൻസർ, രക്താർബുദം എന്നിവ ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്നു. 40 വയസ്സിന് താഴെയുള്ളവരിലാണ് ഈ ക്യാൻസറുകൾ കൂടുതലായി പിടിപെടുന്നതെന്ന് ​ഡോ. ആദിത്യ സരിൻ പറഞ്ഞു. 

കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് ക്യാൻസർ പ്രതിരോധത്തിൽ പ്രധാനമെന്നും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമായി കാണരുതെന്നും ഡോ. ​​സരിൻ പറയുന്നു.