വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക, ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുക എന്നിവ വൃക്കകളുടെ പ്രധാന ചുമതലകളാണ്.

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക, ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുക എന്നിവ വൃക്കകളുടെ പ്രധാന ചുമതലകളാണ്. വൃക്കകളുടെ പ്രവർത്തനത്തിന് തകരാറുണ്ടാകുമ്പോൾ, ചില ഭക്ഷണങ്ങൾ വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കാനോ അല്ലെങ്കിൽ നിലവിലുള്ള തകരാറുകൾ വർദ്ധിപ്പിക്കാനോ കാരണമായേക്കാം.
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
പ്രോട്ടീൻ ഉപഭോഗം നിയന്ത്രിക്കുക, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് ക്രമീകരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവയിലൂടെ വൃക്കരോഗം വഷളാകുന്നത് തടയാനും, ശരീരത്തിൽ അമിതമായി ദ്രാവകം കെട്ടിക്കിടക്കുകയോ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നത് ഒഴിവാക്കാനും, അതുവഴി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. മികച്ച ആരോഗ്യത്തിനായി വൃക്കരോഗികൾക്ക് തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ക്യാബേജിൽ വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
കാബേജിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് കുറവാണെങ്കിലും വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡുകളിൽ അല്പം അളവിൽ പച്ചയ്ക്കോ, അല്ലെങ്കിൽ ഒരു സൈഡ് ഡിഷ് ആയി ലഘുവായി വഴറ്റിയോ ഇത് ഉപയോഗിക്കാം. ഇതിന്റെ വീക്കം കുറയ്ക്കാനുള്ള കഴിവ് (anti-inflammatory properties) ആരോഗ്യത്തിന് മൊത്തത്തിൽ ഗുണകരവുമാണ്.
നാരുകൾ, വിറ്റാമിൻ ബി എന്നിവ കോളിഫ്ലവറിൽ ധാരാളം അടങ്ങയിട്ടുണ്ട്
വൃക്കകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ, വിറ്റാമിൻ ബി എന്നിവ കോളിഫ്ലവറിൽ ധാരാളം അടങ്ങയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകളും ഇവയിൽ ഉയർന്ന അളവിലുണ്ട്. വിഷവസ്‌തുക്കൾ അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയെല്ലാം വൃക്കകളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
ആപ്പിളിൽ നാരുകളും (fiber) ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്
ആപ്പിളിൽ പൊട്ടാസ്യം കുറവാണെങ്കിലും അവയിൽ ധാരാളം നാരുകളും (fiber) ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വൃക്കകളുടെ ആരോഗ്യത്തെ പലപ്പോഴും ബാധിക്കുന്ന ഘടകങ്ങളായ കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ആപ്പിൾ പച്ചയ്ക്കോ അല്ലെങ്കിൽ അല്പം വേവിച്ചോ കഴിക്കാവുന്നതാണ്.
പേരയ്ക്കയിൽ നിന്ന് വിറ്റാമിൻ സിയും നാരുകളും (fiber) ലഭിക്കുന്നു
മിതമായ അളവിൽ ആപ്പിൾ കഴിക്കുമ്പോൾ, അമിതമായ പൊട്ടാസ്യം ഇല്ലാതെ തന്നെ പേരയ്ക്കയിൽ നിന്ന് വിറ്റാമിൻ സിയും നാരുകളും (fiber) ലഭിക്കുന്നു. അമിതമായി പഴുത്ത പേരയ്ക്കയിൽ പൊട്ടാസ്യം അളവ് കൂടുതലായതിനാൽ അവ ഒഴിവാക്കണം. ചെറുതും പാകത്തിന് പഴുത്തതുമായ പേരയ്ക്ക ആരോഗ്യകരമായ പഴമാണ്.
വൃക്കകളുടെ സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കും.
വെളുത്തുള്ളി വീക്കം തടയാൻ ഫലപ്രദമാണ്. വൃക്കകളുടെ സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. വൃക്കയിലെ വീക്കം കുറയ്ക്കാനും വൃക്കകളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
സാൽമൺ, ട്യൂണ, തുടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ, ട്യൂണ, തുടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ സംരക്ഷിക്കുകയും ചെയ്യും. വൃക്കകളുടെ ആരോഗ്യത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകൾ പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

