Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതർ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

കൊവിഡ് ബാധിതർ ആരോ​ഗ്യകരമായ ഭക്ഷണക്രമം തന്നെ ശീലമാക്കുക. ഇത് ശക്തി വീണ്ടെടുക്കാൻ സഹായിക്കുക മാത്രമല്ല, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മറ്റ് അണുബാധകളെ തടയുകയും ചെയ്യും. ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുള്ള ഭക്ഷണങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക.

Celeb Nutritionist Pooja Makhija Shares Foods To Include In Your Diet If Youre COVID Positive
Author
Trivandrum, First Published May 8, 2021, 7:55 PM IST

കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കൊവിഡ് പോസിറ്റീവ് ആയവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ഈ സമയത്ത് പോഷക​ഗുണങ്ങളുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

കൊവിഡ് ബാധിതർ ആരോ​ഗ്യകരമായ ഭക്ഷണക്രമം തന്നെ ശീലമാക്കുക. ഇത് ശക്തി വീണ്ടെടുക്കാൻ സഹായിക്കുക മാത്രമല്ല, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മറ്റ് അണുബാധകളെ തടയുകയും ചെയ്യും. ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുള്ള ഭക്ഷണങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൊവിഡ‍് പോസിറ്റീവായവർ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നതിനെ കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു...

കൊവിഡ് പോസിറ്റീവ് ആയവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു.കാരണം, ഇത് ആന്റിബോഡികളെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പ്രോട്ടീൻ വൈറസിനെയും അതിന്റെ പാർശ്വഫലങ്ങളെയും അകറ്റാൻ സഹായിക്കുന്നു. ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൂജ മഖിജ വീഡിയോയിൽ പറയുന്നു. 

കൊവിഡ് പോസിറ്റീവ് ആയവർ ജങ്ക് ഫുഡും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ആരോഗ്യകരമായതും വീട്ടിൽ തന്നെ പാകം ചെയ്യുന്നതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൂജ മഖിജ പറയുന്നു. 

ധാരാളം വെള്ളം കുടിക്കേണ്ടതും നല്ല ഉറക്കം ലഭിക്കേണ്ടതും വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. ആരോഗ്യകരമായതും വീട്ടിൽ പാകം ചെയ്യുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നല്ല രോഗപ്രതിരോധ പ്രവർത്തനത്തിന് പ്രധാനമാണെന്നും പൂജ മഖിജ പറഞ്ഞു. 

കൊവിഡ് പിടിപെടുന്നവരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ‌

 

Follow Us:
Download App:
  • android
  • ios