ഇത് മാസത്തിൽ അഞ്ചോ ഏഴോ ദിവസം മാത്രം ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ ഒതുങ്ങി പോകേണ്ട കാര്യമല്ല. ഒരു സ്ത്രീയുടെ ജീവിതകാലം മുഴുവനുള്ള പ്രത്യുത്പാദനപരവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണിത്.
ആർത്തവ ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും ആളുകൾ അവഗണിക്കുന്നതുമായ ഒന്നാണ് ആർത്തവ ശുചിത്വം. ഇത് മാസത്തിൽ അഞ്ചോ ഏഴോ ദിവസം മാത്രം ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ ഒതുങ്ങി പോകേണ്ട കാര്യമല്ല. ഒരു സ്ത്രീയുടെ ജീവിതകാലം മുഴുവനുള്ള പ്രത്യുത്പാദനപരവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണിത്. ആർത്തവസമയത്ത് സ്ത്രീകൾ ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്ന് അറിയാം.
- മണിക്കൂറുകളോളം ഒരു പാഡ് തന്നെ മാറ്റാതെ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
2. അഴുക്കുള്ളതോ ഈർപ്പമുള്ളതോ ആയ തുണി വീണ്ടും ഉപയോഗിക്കുന്നത്.
3. വജൈനൽ ഭാഗങ്ങളിൽ സുഗന്ധമുള്ള വാഷുകൾ, സ്പ്രേകൾ, അല്ലെങ്കിൽ ആന്റിസെപ്റ്റിക്കുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത് അവിടുത്തെ സ്വാഭാവിക ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നശിപ്പിക്കും.
4. ചൊറിച്ചിൽ, പുകച്ചിൽ, തടിപ്പ്, ദുർഗന്ധം, അല്ലെങ്കിൽ അസാധാരണമായ വെള്ളപോക്ക് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കുന്നത്.
5. കഠിനമായ വേദന, അമിത രക്തസ്രാവം അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവചക്രം എന്നിവയുണ്ടായിട്ടും ഡോക്ടറുടെ സഹായം തേടാതിരിക്കുന്നത്.
6. കൃത്യമായ പരിശോധനകളില്ലാതെ സ്വയം വേദനസംഹാരികൾ വാങ്ങി സ്ഥിരമായി കഴിക്കുന്നത്.
ആർത്തവ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്
- പാഡുകൾ 4 മുതൽ 6 മണിക്കൂർ കൂടുമ്പോൾ അല്ലെങ്കിൽ ആവശ്യമനുസരിച്ച് മാറ്റുക.
2. ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയുള്ള വെള്ളം മാത്രം ഉപയോഗിച്ച് കഴുകുക.
3. ആർത്തവ ഉൽപ്പന്നങ്ങൾ മാറ്റുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക.
4. പുനരുപയോഗിക്കാവുന്ന തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ, കഴുകിയ ശേഷം സൂര്യപ്രകാശത്തിൽ പൂർണ്ണമായും ഉണക്കി മാത്രം വീണ്ടും ഉപയോഗിക്കുക.
5. ഉപയോഗിച്ച പാഡുകളും മറ്റും സുരക്ഷിതമായ രീതിയിൽ മാത്രം നിർമ്മാർജ്ജനം ചെയ്യുക.
6. ആർത്തവസമയത്ത് ധാരാളം വെള്ളം കുടിക്കുക, പോഷകഗുണമുള്ള ഭക്ഷണങ്ങളും അയൺ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക.


