ഉലുവയുടെ ഏറ്റവും കൂടുതൽ ഗവേഷണം ചെയ്യപ്പെട്ട ഗുണങ്ങളിലൊന്ന് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള കഴിവാണ്.
രുചിയും മണവും മാത്രമല്ല ശക്തമായ ഔഷധ ഗുണങ്ങളും ഉലുവയ്ക്കുണ്ട്. ഉലുവ വെള്ളം (Fenugreek water (methi water) പതിവായി കുടിച്ചാൽ നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഉലുവയിൽ പോഷകങ്ങൾ, ലയിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പാനീയം മെറ്റബോളിസം, ഹോർമോണുകൾ, കുടലിന്റെ ആരോഗ്യം, പ്രതിരോധശേഷി എന്നിവയ്ക്ക് സഹായിക്കുന്നു.
ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ ഉലുവ വെള്ളം സുഗമമായ ദഹനത്തിന് സഹായിക്കുന്നു. പതിവായി കഴിക്കുമ്പോൾ മലവിസർജ്ജനം മെച്ചപ്പെടുത്തുക ചെയ്യുന്നതിലൂടെ വയറു വീർക്കൽ, മലബന്ധം, അസിഡിറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ഉലുവ കുതിർക്കുമ്പോൾ വീർക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്ന നാരുകൾ പുറത്തുവിടുകയും ചെയ്യുന്നു. രാത്രിയിൽ ഉലുവ വെള്ളം കുടിക്കുന്നത് പെട്ടെന്നുള്ള വിശപ്പ് നിയന്ത്രിക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും, ക്രമേണ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഉലുവയുടെ ഏറ്റവും കൂടുതൽ ഗവേഷണം ചെയ്യപ്പെട്ട ഗുണങ്ങളിലൊന്ന് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള കഴിവാണ്. ഒരു മാസത്തേക്ക് ദിവസവും കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കും. ഇത് പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുള്ള ആളുകൾക്ക് ഉപയോഗപ്രദമാക്കുന്നു.
ഉലുവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ചെറുക്കുകയും മുഖക്കുരു, മങ്ങൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകും.
പിസിഒഎസ് ലക്ഷണങ്ങൾ, ക്രമരഹിതമായ ആർത്തവം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ നിയന്ത്രിക്കാൻ പല സ്ത്രീകളും ഉലുവ വെള്ളം ഉപയോഗിക്കുന്നു. ഇതിലെ സ്വാഭാവിക സംയുക്തങ്ങൾ സ്ഥിരമായി കഴിക്കുമ്പോൾ ഹോർമോൺ ആരോഗ്യത്തിന് സഹായിക്കും.
മുടിയിഴകളെ ശക്തിപ്പെടുത്തുന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു മാസം പതിവായി ഇത് കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.
ഉലുവയിലെ (fenugreek) ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി പോഷകങ്ങളും രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു. ഇത് ശരീരത്തെ സീസണൽ അണുബാധകളെയും ക്ഷീണത്തെയും കൂടുതൽ പ്രതിരോധിക്കാൻ സഹായിക്കുന്നു. രാത്രിയിൽ ഉലുവ വെള്ളം കുടിക്കുന്നത് മെച്ചപ്പെട്ട ദഹനവും അസ്വസ്ഥത കുറയ്ക്കുന്നതും സ്വാഭാവികമായും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.


