കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ, കിട്ടുന്ന സ്നാക്സ് കഴിക്കുന്നതും രാത്രി വൈകി അത്താഴം കഴിക്കുന്നതും പലർക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. നമ്മുടെ ഭക്ഷണരീതി കരളിനെ നേരിട്ട് ബാധിക്കും.

ജോലിത്തിരക്കുകൾക്കിടയിൽ പലപ്പോഴും നമുക്ക് കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ചിലർ രാവിലത്തെ ഭക്ഷണം പോലും ഒഴിവാക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ, കിട്ടുന്ന സ്നാക്സ് കഴിക്കുന്നതും രാത്രി വൈകി അത്താഴം കഴിക്കുന്നതും പലർക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. നമ്മുടെ ഭക്ഷണരീതി കരളിനെ നേരിട്ട് ബാധിക്കും. ശരീരത്തിലെ പഞ്ചസാരയും കൊഴുപ്പും സംസ്കരിക്കുന്നതിൽ കരളിന് പ്രധാന പങ്കുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയും, സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി വർദ്ധിക്കുന്നു. പിന്നീടിത് പലതരം രോഗങ്ങൾക്ക് വഴിവെക്കുകയും, ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). ഇൻസുലിൻ റെസിസ്റ്റൻസ് കാരണം കരളിന്റെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മറ്റൊരു വലിയ അപകടമാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ പ്രവർത്തനം വൈകുന്നേരമാകുമ്പോൾ വേഗത കുറയും. അതിനാൽ രാത്രിയിൽ കഴിക്കുന്ന ഭക്ഷണം കലോറി ഊർജ്ജമായി ഉപയോഗിക്കുന്നതിന് പകരം കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു

400 കലോറിയുള്ള ഒരു സ്നാക്ക് ഉച്ചയ്ക്ക് കഴിക്കുന്നതും, അത് അർദ്ധരാത്രി കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കാലക്രമേണ ഈ ശീലം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണങ്ങൾക്കിടയിൽ കൃത്യമായ ഇടവേള പാലിക്കുക, സ്നാക്സും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക, ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒന്നും കഴിക്കാതിരിക്കുക എന്നിവ നമ്മുടെ കരളിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.